ഉർവശി തനിക്കു നല്ലൊരു വഴികാട്ടി, അവരോടു ഒരുപാടു കടപ്പാടുണ്ട് അതിന്റെ കാരണത്തെ കുറിച്ച്, ജഗദീഷ് 

മലയാള സിനിമയിൽ ഇരുത്തം വന്ന ഒരു നടി തന്നെയാണ് ഉർവശി, ഇപ്പോൾ നടിയെ കുറിച്ച് നടൻ ജഗദീഷ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, സിനിമയിൽ എനിക്ക് ഏറ്റവും അടുപ്പവും കടപാടുമുള്ള ഒരു…

മലയാള സിനിമയിൽ ഇരുത്തം വന്ന ഒരു നടി തന്നെയാണ് ഉർവശി, ഇപ്പോൾ നടിയെ കുറിച്ച് നടൻ ജഗദീഷ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, സിനിമയിൽ എനിക്ക് ഏറ്റവും അടുപ്പവും കടപാടുമുള്ള ഒരു നടിയാണ് ഉർവശി, ഞാൻ സിനിമയിൽ എത്തുമ്പോൾ അവർ സീനിയർ ആയി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്, ഒരുപാടു സിനിമകളിൽ ഞങ്ങൾ നായിക നായകന്മാരായി അഭിനയിച്ചത് ജഗദീഷ് പറയുന്നു.

ഞാൻ ഒരു തുടക്കക്കാരൻ എന്ന നിലയിൽ നല്ല സ്നേഹം ആയിരുന്നു കാണിച്ചത്, അല്ലാതെ വത്യാസം ഒന്നും കാണിക്കില്ല, കോമഡി മാത്രം ചെയ്യ്തുകൊണ്ടിരുന്ന എന്നെ സീരിയസ് കഥപാത്രങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചത് ഉർവശി ആയിരുന്നു, നല്ലൊരു സൗഹൃദം ആണ് എനിക്ക് അവരോടുള്ളത് ജഗദീഷ് പറയുന്നു.

അഭിനയ കാര്യത്തിൽ ഒരുപാടു പരിമിതികൾ ഉള്ള എന്നെ നല്ലൊരു നടനാകാൻ ഉർവശി ആഗ്രഹിച്ചിരുന്നു. കോമഡിയിൽ നിന്നും നല്ല സീരിയസ് കഥപാത്രങ്ങൾ ചെയ്യാൻ ഉർവശി എന്നെ പ്രേരിപ്പിച്ചില്ലെങ്കിൽ ഇന്നും ഞാൻ മലയാള സിനിമയിൽ ഒരു ഹാസ്യ നടനായി നിന്നേനെ ശരിക്കും ഉര്വശിയോട് എനിക്ക് വലിയ കടപ്പാട് ആണ് ആ കാര്യത്തിൽ, ശെരിക്കും പറഞ്ഞാൽ ഉർവശി തനിക്ക് തന്റെ കരിയറിലെ നല്ലൊരു വഴികാട്ടി ആയിരുന്നു ജഗദീഷ് പറയുന്നു.