‘ജയ് ഗണേഷ്’ ഇനി തിയ്യേറ്ററിലേക്ക്.. ഡബ്ബിംഗ് പൂര്‍ത്തിയായ സന്തോഷം പങ്കിട്ട് ഉണ്ണി മുകുന്ദന്‍!!

Follow Us :

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമാണ് ‘ജയ് ഗണേഷ്’. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ചിത്രത്തിന് പ്രതീക്ഷ ഏറെയാണ്. ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായ സന്തോഷം പങ്കിട്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഡബ്ബ് ചെയ്യുന്നതിന്റെ വീഡിയോ പങ്കിട്ട് ഉണ്ണി മുകുന്ദനാണ് പുതിയ അപ്‌ഡേറ്റ് പങ്കുവച്ചത്.

ഏപ്രില്‍ 11-നാണ് ‘ജയ് ഗണേഷ്’ റിലീസ് ചെയ്യുന്നത്. മഹിമാ നമ്പ്യാര്‍ ആണ് നായികയാവുന്നത്. ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ താരം ജോമോളും തിരിച്ചുവരുകയാണ്. ഉണ്ണി മുകുന്ദന്റെ വക്കീലായിട്ടാണ് ജോമോളുടെ എന്‍ട്രി.

ഇതുവരെ കാണാത്ത വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ഉണ്ണി മുകുന്ദനെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ജനുവരി ഒന്നിന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വീല്‍ച്ചെയറിലിരിക്കുന്ന നായകനാണ് ചിത്രത്തിലേത്. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങളാവുന്നത്. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജുമാണ് നിര്‍വ്വഹിക്കുന്നത്.