അന്ന് രാത്രിയിൽ മോഹൻലാൽ എന്നെ വിളിച്ചു! ഞാൻ അവിടെ ചെന്ന് കണ്ട കാഴ്ച്ച അത്ര സുഖകരമായി തോന്നിയില്ല, സംഭവത്തെ കുറിച്ച് കമൽ 

മലയാള സിനിയമയിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഒരു സംവിധായകൻ ആണ് കമൽ, മോഹൻലാലും കമലും ഒന്നിച്ചുള്ള  നിരവധി  ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്, അതിലൊരു ചിത്രമാണ് വിഷ്ണുലോകം, എന്നാൽ ആ സിനിമ സംവിധാനം ചെയ്യാനുള്ള കാരണത്തെ കുറിച്ച്…

മലയാള സിനിയമയിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഒരു സംവിധായകൻ ആണ് കമൽ, മോഹൻലാലും കമലും ഒന്നിച്ചുള്ള  നിരവധി  ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്, അതിലൊരു ചിത്രമാണ് വിഷ്ണുലോകം, എന്നാൽ ആ സിനിമ സംവിധാനം ചെയ്യാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ്  കമൽ, ഞാൻ ഒരിക്കൽ പൂക്കാലം  വരവായി എന്ന ചിത്രത്തിന്റെ ഡബ്ബിങ് വർക്കുകൾക്ക്   വേണ്ടി ചെന്നൈയിലെ വുഡ്‌ലാൻഡ് ഹോട്ടലിൽ താമസിക്കുകയാണ്, അന്ന് രാത്രി ഒരു മണിയോടെ  മോഹൻലാൽ  എന്നെ ഫോണിൽ വിളിച്ചു

അപ്പോൾ മോഹൻലാൽ പറഞ്ഞു ഞാൻ വുഡ്‌ലാൻഡിൽ ഉണ്ട് റൂം നമ്പർ പറഞ്ഞു തന്നിട്ട് ഇങ്ങോട്ടൊന്നു വരുമോ എന്ന് ചോദിച്ചു, അങ്ങനെ ഞാൻ ചെന്ന്, അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച അത്ര സുഖകരമായി എനിക്ക് തോന്നിയില്ല, കാരണം കതക് തുറന്നുതന്നത് സുരേഷ് കുമാർ ആയിരുന്നു അയാളുടെ മുഖം ചുമന്നു തുടുത്തിരിക്കുന്നു, പിന്നെ പ്രിയനുമുണ്ട് അയാളുടെ ഷർട്ട് ചുളിങ്ങിയിരിക്കുന്നു, മോഹൻലാൽ കട്ടിലിൽ കിടപ്പുണ്ട് നടൻ മുരളിയുമുണ്ട് എന്തോ ഒരു പ്രശ്നം പോലെ

ഒരു സംഘർഷം നടന്നതുപോലെയുണ്ട്, ഞാൻ കാര്യം ചോദിച്ചു , ഉടൻ മോഹൻലാൽ പറഞ്ഞു ഒരു സിനിമ സംവിധാനം ചെയ്യാൻ പറ്റുമോ എന്ന്, ഞാൻ പറഞ്ഞു ഈ രാത്രിയിലോ, മോഹൻലാൽ പറഞ്ഞു ഇപ്പോൾ സാഹചര്യം മോശമാണ്, പ്രിയൻ ആണ് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞത്, എന്നാൽ പ്രിയനേ മറ്റൊരു സിനിമ വന്നു, അതുകൊണ്ടു ഈ സിനിമ കമൽ ചെയ്യാമോ എന്ന്, എനിക്ക് മനസിലായി ഇതിന്റെ പേരിൽ അവിടെ പ്രിയനും, സുരേഷ്‌കുമാറും പ്രശ്നമായി കാണുമെന്നു അങ്ങനെ ഞാൻ ഓക്കേ പറഞ്ഞ സിനിമ ആണ് വിഷ്ണുലോകം