‘കേരള ക്രൈം ഫയല്‍സ്’ ഒറ്റയിരിപ്പില്‍ തീര്‍ത്തു! ഇഷ്ടപ്പെട്ടു’ – കുറിപ്പ് വൈറലാകുന്നു

അജു വര്‍ഗീസ്- ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘കേരള ക്രൈം ഫയല്‍സ്’ എന്ന വെബ്‌സീരിസിലൂടെ മലയാളിക്കു ലക്ഷണമൊത്ത ക്രൈം ത്രില്ലര്‍ ചലച്ചിത്ര അനുഭവം പകര്‍ന്നു നല്‍കുകയാണ് ഫീല്‍ ഗുഡ് സിനിമകളിലൂടെ പ്രിയങ്കരനായ സംവിധായകന്‍ അഹമ്മദ്…

അജു വര്‍ഗീസ്- ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘കേരള ക്രൈം ഫയല്‍സ്’ എന്ന വെബ്‌സീരിസിലൂടെ മലയാളിക്കു ലക്ഷണമൊത്ത ക്രൈം ത്രില്ലര്‍ ചലച്ചിത്ര അനുഭവം പകര്‍ന്നു നല്‍കുകയാണ് ഫീല്‍ ഗുഡ് സിനിമകളിലൂടെ പ്രിയങ്കരനായ സംവിധായകന്‍ അഹമ്മദ് കബീര്‍. ‘ജൂണ്‍’, ‘മധുരം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്റെ തികച്ചും വ്യത്യസ്തമായ സമീപനമാണ് കേരള ക്രൈം ഫയല്‍സ്. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ഓരോ അധ്യായങ്ങളും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. കൊച്ചിയിലെ ഒരു പുരാതന ലോഡ്ജില്‍ നടക്കുന്ന സെക്‌സ് വര്‍ക്കറുടെ കൊലപാതകവും തുടര്‍ന്നു നടക്കുന്ന പൊലീസ് അന്വേഷണത്തിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒറ്റ നോട്ടത്തില്‍ വളരെ ലളിതമായൊരു മര്‍ഡര്‍ കേസ്. പക്ഷേ കാര്യങ്ങള്‍ അവര് വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല. നിസ്സാരമെന്ന തോന്നലുണ്ടാക്കിയ സാഹചര്യത്തില്‍ നിന്നും ആ കേസിന്റെ സ്വഭാവം പതിയെ മാറുന്നു. അഴിക്കും തോറും മുറുകുന്ന കുരുക്ക് പോലെ, ഓരോ ഫൈന്‍ഡിങ്ങ്‌സും കൂടുതല്‍ സങ്കീര്‍ണമായ വഴികളിലേക്കും പ്രതിസന്ധികളിലേക്കും ആ കുറ്റാന്വേഷകരെ നയിക്കുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.

നഗരമധ്യത്തിലെ ഒരു രണ്ടാംകിട ലോഡ്ജില്‍ നടക്കുന്ന കൊലപാതകം. കൊല്ലപ്പെട്ടത് ആ ഏരിയയില്‍ തന്നെ വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ. ആദ്യ ഘട്ട അന്വേഷണങ്ങളില്‍ തന്നെ, എസ്. ഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന് കൊലപാതകിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും തെളിവുകളും ലഭിക്കുന്നു. ഒറ്റ നോട്ടത്തില്‍ വളരെ ലളിതമായൊരു മര്‍ഡര്‍ കേസ്. പക്ഷേ കാര്യങ്ങള്‍ അവര് വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല. നിസ്സാരമെന്ന തോന്നലുണ്ടാക്കിയ സാഹചര്യത്തില്‍ നിന്നും ആ കേസിന്റെ സ്വഭാവം പതിയെ മാറുന്നു. അഴിക്കും തോറും മുറുകുന്ന കുരുക്ക് പോലെ, ഓരോ ഫൈന്‍ഡിങ്ങ്‌സും കൂടുതല്‍ സങ്കീര്‍ണമായ വഴികളിലേക്കും പ്രതിസന്ധികളിലേക്കും ആ കുറ്റാന്വേഷകരെ നയിക്കുന്നു!
‘കേരള ക്രൈം ഫയല്‍സ്’ ഒറ്റയിരിപ്പില്‍ തീര്‍ത്തു! ഇഷ്ട്ടപ്പെട്ടു. ഇഷ്ടപ്പെടാനുള്ള ആദ്യ കാരണം, ഇതിന്റെ സ്റ്റോറിയാണ്. അത്ര ഹെവിയല്ലാത്ത വളരെ ലൈറ്റ് ആയിട്ടുള്ളൊരു സ്റ്റോറി. വലിയ ബ്രില്ല്യന്‍സുകളോ ഗിമ്മിക്കുകളോ ഇല്ലാത്ത സ്‌ട്രൈറ്റ് ആന്‍ഡ് ഫാസ്റ്റ് സ്റ്റോറിലൈന്‍. ആള്‍മോസ്റ്റ് ഒരു റിയലിസ്റ്റിക് അപ്പ്രോച്ച്. പക്ഷേ ഇന്‍ട്രസ്റ്റിംഗ് ആണ്. പിടിച്ചിരുത്തുന്നുണ്ട്. കഥയിലെ ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്ക് കുറ്റമറ്റതായിരുന്നു. ലൂപ് ഹോള്‍സൊന്നും ഇല്ലാത്ത വെല്‍ റിട്ടണ്‍ വര്‍ക്ക്. അനാവശ്യമായ ഡീറ്റെയിലിങ്ങോ വിവരണങ്ങളോ ഒന്നുമില്ലാതെ ഒരു സ്‌ട്രൈറ്റ് ട്രാക്ക്. ഇടക്ക് കുറ്റാന്വേഷകരുടെ പേഴ്സണല്‍ ലൈഫിലേക്ക് പാളി നോക്കുന്നുണ്ടെങ്കിലും പെട്ടന്ന് തന്നെ തിരിച്ച് കുറ്റാന്വേഷണത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അത്‌കൊണ്ട് ഒരു 90% വും കുറ്റാന്വേഷണം തന്നെയാണ് സീരിസ്.
‘അജു വര്‍ഗീസ്’ ആണ് സീരിസ് ഇഷ്ടപ്പെടാനുള്ള രണ്ടാമത്തെ കാരണം. പുള്ളിയുടെ ക്യാരക്റ്ററും പെര്‍ഫോമന്‍സും നന്നായി ബോധിച്ചു. നീറ്റായി ഒട്ടും കുറവ് വരുത്താതെയും ഓവറാക്കാതെയും ആ ക്യാരക്റ്ററിനോട് നീതി പുലര്‍ത്തി പുള്ളി ചെയ്ത് വച്ചിട്ടുണ്ട്. സ്റ്റോറിയിലെ ഇന്‍ട്രേസ്റ്റിംഗ് ഫാക്ടറും അജുവും മാത്രമല്ല.. സീരിസ് Engaging ആക്കിയതില്‍ സീരിസിന്റെ ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനും അതിന്റെ ക്രെഡിറ്റുണ്ട്. ഡയറക്ഷന്‍, എഡിറ്റിംഗ്, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍, കളര്‍ ഗ്രേയ്ഡ്, എല്ലാം മികച്ചതായാണ് അനുഭവപ്പെട്ടത്. കാഴ്ചക്കിടയില്‍ ആകാംക്ഷപ്പെടാനും ഉദ്വേഗപ്പെടാനും ഇവയൊക്കെ സഹായകമായിട്ടുണ്ട്. മാത്രമല്ല, വെറും 30 മിനിറ്റ് ലെങ്ത്തുള്ള.. ആറ് എപ്പിസോഡുകള്‍ മാത്രമുള്ള സീരിസിന്റെ കുറഞ്ഞ റണ്ണിംഗ് ടൈമും.. ‘ഒറ്റയിരിപ്പിന് കണ്ട് തീര്‍ക്കല്‍’ പരിപാടിയില്‍ കാര്യമായ ഗുണം ചെയ്തിട്ടുണ്ട്.