വഴക്കെല്ലാം വീട്ടിനുള്ളില്‍! റോബിനെ ഫോണില്‍ വിളിച്ച് ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ ശക്തരായ മത്സരാര്‍ഥികള്‍ ആയിരുന്നു റഒറോബിനും ജാസ്മിനും. പ്രേക്ഷക പിന്തുണ ഏറെയുണ്ടായിരുന്ന ഇരുവരും പോയതിന് പിന്നാലെ ആരാധക പ്രതിഷേധം ഉയര്‍ന്നിരുന്നു. വീട്ടിനുള്ളിലെ ശത്രുക്കളായിരുന്ന ജാസ്മിനും റോബിനും പുറത്തിറങ്ങിയപ്പോഴുള്ള അവസ്ഥയാണ്…

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ ശക്തരായ മത്സരാര്‍ഥികള്‍ ആയിരുന്നു റഒറോബിനും ജാസ്മിനും. പ്രേക്ഷക പിന്തുണ ഏറെയുണ്ടായിരുന്ന ഇരുവരും പോയതിന് പിന്നാലെ ആരാധക പ്രതിഷേധം ഉയര്‍ന്നിരുന്നു.

വീട്ടിനുള്ളിലെ ശത്രുക്കളായിരുന്ന ജാസ്മിനും റോബിനും പുറത്തിറങ്ങിയപ്പോഴുള്ള അവസ്ഥയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. വീക്കിലി ടാസ്‌ക്കിനിടെ റിയാസിനെ റോബിന്‍ തള്ളി മാറ്റുന്നതും തുടര്‍ന്ന് റോബിനെ ബിഗ് ബോസ് സീക്രെട്ട് റൂമിലേക്ക് മാറ്റുന്നതുമെല്ലാം. റോബിനെ ഷോയില്‍ നിന്നും പുറത്താക്കണം എന്ന് ശക്തമായ നിലപാട് എടുത്ത ജാസ്മിന്‍ സ്വയം ഇറങ്ങിപ്പോകുകയായിരുന്നു.

റോബിനെപോലെ നിലപാട് ഇല്ലാത്ത ഫെയ്ക്ക് ആയ ഒരാളെ ബിഗ് ബോസ് തിരിച്ച് ഷോയിലേക്ക് എടുക്കുകയാണെങ്കില്‍ തനിക്ക് ഷോയില്‍ തുടരാന്‍ താല്പര്യം ഇല്ല എന്നായിരുന്നു ജാസ്മിന്‍ പുറത്ത് പോകുന്നതിനുമുമ്പ് മറ്റ് മത്സരാര്‍ഥികളോട് പറഞ്ഞത്. തുടര്‍ന്ന് റോബിന്‍ വീട്ടിനുള്ളില്‍ തിരിച്ച് വരുമെന്ന് മത്സരാര്‍ഥികളും പ്രേക്ഷകരും കരുതി. അതും നടന്നില്ല. വീക്കെന്‍ഡ് എപ്പിസോഡില്‍ റോബിനെയും ബിഗ് ബോസ് പുറത്താക്കി.

ജാസ്മിനുമായി ബിഗ് ബോസ് വീട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും തനിക്ക് ജാസ്മിനുമായി യാതൊരു വ്യക്തി വൈരാഗ്യവും ഇല്ലെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ഥികളില്‍ ഒരാളാണ് ജാസ്മിനെന്നും റോബിന്‍ പറഞ്ഞിരുന്നു. ജാസ്മിന്‍ എന്നെങ്കിലും തന്നെ പുറത്ത് പോയി ഒരു കോഫീ കുടിക്കാന്‍ വിളിച്ചാല്‍ താന്‍ തീര്‍ച്ചയായും പോകുമെന്നും റോബിന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ജാസ്മിനും നിമിഷയും റോബിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്. വളരെ സൗഹൃദപരമായി തമാശകള്‍ പറഞ്ഞാണ് മൂവരും ഫോണില്‍ സംസാരിച്ചത്. ജാസ്മിന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഈ ദൃശ്യം പങ്കുവച്ചതും.

സോഷ്യല്‍ മീഡിയയില്‍ തുടരുന്ന റോബിന്‍ ആരാധകരുടെയും ജാസ്മിന്‍ ആരാധകരുടെയും ഈ ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഇരുവരുടെയും ഈ സൗഹൃദ സംഭാഷണത്തിനാവും എന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നത്. വഴക്ക് എല്ലാം കെട്ടടങ്ങിയ സ്ഥിതിക്ക് റോബിനും ജാസ്മിനും ഒരുമിച്ചിരുന്ന് കോഫി കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകര്‍.