അല്ലു അർജുൻ ജവാനിൽ അതിഥി വേഷത്തിൽ എത്തുമോ?പുതിയ റിപ്പോർട്ട് ഇങ്ങനെ!!

ഷാരൂഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജവാൻ.. വൻ പ്രീഹൈപ്പ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഷാരൂഖിന്റെ പഠാന്റെ വമ്പൻ വിജയത്തോടെ ജവാനിലുമുള്ള ആരാധകരുടെ പ്രതീക്ഷ ഉയർന്നിരിക്കുകയാണ് എന്നു തന്നെ പറയാം. ഇപ്പോഴിതാ…

ഷാരൂഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജവാൻ.. വൻ പ്രീഹൈപ്പ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഷാരൂഖിന്റെ പഠാന്റെ വമ്പൻ വിജയത്തോടെ ജവാനിലുമുള്ള ആരാധകരുടെ പ്രതീക്ഷ ഉയർന്നിരിക്കുകയാണ് എന്നു തന്നെ പറയാം. ഇപ്പോഴിതാ ചിത്രത്തിൽ അല്ലു അർജുൻ അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.

തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ജവാനിൽ അഭിനയിക്കാനുള്ള ഓഫർ നിരസിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത തള്ളിക്കൊണ്ട് പുതിയൊരു മറ്റൊരു റിപ്പോർട്ട് പുറത്ത് എത്തിയിരിക്കുകയാണ് . ഒരു മാസം മുമ്പ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി അല്ലു അർജുൻ മുംബൈയിൽ എത്തിയിരുന്നതായാണ് പുതിയ വിവരം. അതിഥി വേഷം മാത്രമാണ് അല്ലു അർജുൻ ചെയ്യുന്നതെന്നും പകുതി ദിവസത്തെ ഷൂട്ട് മാത്രമാണ് ഉണ്ടായിരുന്നത് എന്നുമാണ് റിപ്പോർട്ട്.

ആറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൻ നായികയായി എത്തുന്നത് നയൻ താരയാണ്. നയൻ താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് വിജയ് സേതുപതിയാണ്.

നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലെത്തുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്.ജവാന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഷാരൂഖ് ഖാൻ ഇപ്പോൾ തന്റെ അടുത്ത പ്രോജക്റ്റായ ഡങ്കി ചെയ്യുകയാണ്.