ഒരിക്കലും ദിലീപിനെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ ആർക്കും കഴിയില്ല!

ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നു പോയ ഒരാളാണ് ദിലീപ്, അടുത്തിടെ താരം നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങി, ജയിൽ ജീവിതവും മറ്റുള്ളവരുടെ പരിഹാസ വാക്കുകളും അങ്ങനെ നിരവധി പ്രശ്ങ്ങളിൽ കൂടി ആണ് താരം കടന്നു…

jayaram about dileep

ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നു പോയ ഒരാളാണ് ദിലീപ്, അടുത്തിടെ താരം നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങി, ജയിൽ ജീവിതവും മറ്റുള്ളവരുടെ പരിഹാസ വാക്കുകളും അങ്ങനെ നിരവധി പ്രശ്ങ്ങളിൽ കൂടി ആണ് താരം കടന്നു വന്നത്, തന്റെ പ്രശ്ങ്ങളെ എല്ലാം ഒഴിവാക്കി വീണ്ടും പഴയ പോലെ ശക്തി ആർജിച്ച് എത്തിയിരിക്കുകയാണ് താരം. ഇപ്പോൾ ഭാര്യക്കും കുട്ടികൾക്കും ഒപ്പം ജീവിതം ആഘോഷമാക്കുകയാണ് താരം. ഇന്നും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്. അത് കൊണ്ട് തന്നെ ഒരു പ്രശ്നങ്ങൾക്കും ദിലീപ് ചിത്രങ്ങളെ തകർക്കാൻ കഴിയുകയുമില്ല.

ഇപ്പോൾ ഒരു അഭിമുഖത്തിൽ ദിലീപിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ജയറാമും സംവിധായകൻ കമലും. ദിലീപിനെ പോലെ കഴിവുള്ള ഒരാളെ ഒരിക്കലും ആർക്കും അധികനാൾ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ല എന്നാണ് ജയറാം പറഞ്ഞത്. ദിലീപിനൊപ്പമുള്ള ഓർമ്മകൾ സംവിധായകൻ കമലും പങ്കുവെച്ച്. ജയറാം ആയിരുന്നു ദിലീപിനെ കമലിന് പരിചയപ്പെടുത്തി കൊടുത്തത്. മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് യെത്തിയവർ ആയിരുന്നു ഇവർ രണ്ടുപേരും. തന്റെ അസിസ്റ്റന്റ് ആയി ദിലീപിന് ഒരു അവസരം കൊടുക്കണം എന്ന് പറഞ്ഞു. അപ്പോൾ ചെയ്യുന്ന ചിത്രത്തിന് അസ്സിസ്റ്റന്റുകൾ ഉള്ളത് കൊണ്ട് അടുത്ത ചിത്രത്തിൽ നോക്കാമെന്നു പറഞ്ഞു. അങ്ങനെ അടുത്ത ചിത്രത്തിൽ ഞാൻ അസിസ്റ്റന്റ് അയി ദിലീപിനെ വിളിച്ചു. എന്നാൽ പറഞ്ഞ സമയത്ത് ദിലീപ് എത്തിയില്ല. അതെനിക് ദേക്ഷ്യമായി. പകരം ഞാൻ വേറെ ആളെ എടുത്ത്.

പിന്നെ ദിലീപ് വന്നപ്പോൾ ഞാൻ പകരം ആളെ എടുത്തുവെന്നും അടുത്ത പടത്തിൽ നോക്കാം എന്നും പറഞ്ഞു. അന്ന് ദിലീപ് തിരിച്ചു പോകുന്നത് കണ്ടപ്പോൾ തനിക്ക് വിഷമം തോന്നിയെന്നും അങ്ങനെ ഞാൻ ചിത്രത്തിൽ അഭിനയിക്കാൻ ഒരു അവസരം കൊടുക്കുകയായിരുന്നുവെന്നും കമൽ പറഞ്ഞു. എന്നാൽ പറഞ്ഞ ദിവസം ദിലീപിന് മിമിക്രി പരുപാടി ഉണ്ടായിരുന്നത് കൊണ്ടാണ് അന്ന് സമയത്തിന് എത്താൻ കഴിയാതിരുന്നതെന്നു താൻ പിന്നീടാണ് അറിഞ്ഞതെന്നും കമൽ പറഞ്ഞു.