അതിന്റെ പേരില്‍ ആളുകള്‍ എന്നെ ഇപ്പോഴും തെറി വിളിക്കാറുണ്ട്: ഹിറ്റ് സിനിമയുടെ ഓര്‍മകള്‍ പങ്കുവെച്ച് സത്യന്‍ അന്തിക്കാട്

കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗ്രാമാന്തരീക്ഷവും കുടുംബ ബന്ധങ്ങളുടെ നൈര്‍മല്യവും ഇത്രമേല്‍ ദൃശ്യവത്കരിച്ചിട്ടുള്ള സംവിധായകന്‍ വേറെയില്ല. മുന്‍ നിര താരങ്ങളും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രങ്ങള്‍ വയലന്‍സിനെ സ്പര്‍ശിക്കാതെ എന്നും പ്രേക്ഷക…

കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗ്രാമാന്തരീക്ഷവും കുടുംബ ബന്ധങ്ങളുടെ നൈര്‍മല്യവും ഇത്രമേല്‍ ദൃശ്യവത്കരിച്ചിട്ടുള്ള സംവിധായകന്‍ വേറെയില്ല. മുന്‍ നിര താരങ്ങളും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രങ്ങള്‍ വയലന്‍സിനെ സ്പര്‍ശിക്കാതെ എന്നും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

സത്യന്‍ അന്തിക്കാടിന് തന്റേതായ ഹിറ്റ് സിനിമകള്‍ നിരവധി ഉണ്ടെങ്കിലും ശ്രീനിവാസനെയും ജയറാമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രാഷ്ട്രീയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും കഥ പറഞ്ഞ ‘സന്ദേശം’ എന്ന ചിത്രത്തോളം പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു ചിത്രമില്ല. എന്നാല്‍ സന്ദേശത്തെ ഇന്നും ഒരു സിനിമയായി കണക്കാക്കാത്ത പ്രേക്ഷകരുണ്ടെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്.

സന്ദേശത്തിനോടുള്ള വൈരാഗ്യം കൊണ്ട് ആളുകളെന്നെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തെറി വിളിക്കാറുണ്ട്. നേതാക്കന്മാര്‍ക്ക് പ്രശ്‌നമൊന്നുമില്ല. നേതാക്കന്മാര്‍ ഇപ്പോഴും ഇതിന്റെ ആരാധകരാണ്. എന്റെ വായില്‍ നിന്നും വരുന്ന വെല്ലോ വാക്കും പിടിച്ചിട്ട് എന്തേലും പറയും. കാരണം വേറെ പലതാണ്, യഥാര്‍ത്ഥ കാരണം സന്ദേശത്തിനോടുള്ള ദേഷ്യമാണ്, ഇത് ഒരു അരാഷ്ട്രീയ സിനിമയാണെന്ന് പല പ്രാവിശ്യം പറഞ്ഞ് പരത്താന്‍ ശ്രമിച്ചിട്ടും ഏല്‍ക്കുന്നില്ല. 32 കൊല്ലം മുമ്പ് ആ സിനിമ എടുത്തിട്ട് ഞാന്‍ വിട്ട് കളഞ്ഞതാണ്,’ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാള സിനിമയിലേയ്ക്ക് മടങ്ങിവരുകയും, ചെറുതെങ്കിലും രണ്ട് വര്‍ഷത്തിനുമേല്‍ മലയാള സിനിമയില്‍ നിന്നും അകന്നു നിന്ന ജയറാം തന്റെ തിരിച്ചുവരവ് അറിയിക്കുകയും ചെയ്ത മകള്‍ എന്ന ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റേതായി റിലീസ് ചെയ്തിരിക്കുന്നത്. പേരു പോലെ കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന ചിത്രം സംവിധായകന്റെ ഹിറ്റ് ലിസ്റ്റില്‍ ഇടംപടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ജീവിതത്തിലെ പല വിഷമ ഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ സത്യൻ അന്തിക്കാട് തന്റെ ഒരോ സിനിമയിലൂടെയും ഓരോ സന്ദേശവും മലയാളികൾക്കായി പകർന്നു നൽകുന്നു. ഒരു മികച്ച ഗാനരചയിതാവ്‌ എന്ന നിലയിലായിരുന്നു അദ്ദേഹം പ്രശസ്തനായത്‌. ഇപ്പോൾ അദ്ദേഹം സ്വതന്ത്ര സംവിധാനത്തോടൊപ്പം ഗാന രചനയും നിർവഹിച്ചു പോരുന്നു.

1982ല്‍ പുറത്തിറങ്ങിയ ‘കുറുക്കന്റെ കല്യാണം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്ന് വന്നത്.