വെടിക്കുന്നൊരു ടൈം ആയിരിക്കും!! ഓസ്‌ലറിലെ മമ്മൂട്ടിയെ കുറിച്ച് ജയറാം

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയറാം ചിത്രമാണ് ഓസ്‌ലര്‍. ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് എത്തുന്ന ചിത്രവുമാണ്. എബ്രഹാം ഓസ്‌ലര്‍ എന്ന പോലീസുദ്യോഗസ്ഥനായിട്ടാണ് ജയറാം എത്തുന്നത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.…

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയറാം ചിത്രമാണ് ഓസ്‌ലര്‍. ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് എത്തുന്ന ചിത്രവുമാണ്. എബ്രഹാം ഓസ്‌ലര്‍ എന്ന പോലീസുദ്യോഗസ്ഥനായിട്ടാണ് ജയറാം എത്തുന്നത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സൂപ്പര്‍ഹിറ്റ് ചിത്രം അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓസ്‌ലര്‍. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, ദര്‍ശനാ നായര്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, ആര്യ സലിം എന്നിവരാണ് മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ട്രെയിലര്‍ എത്തിയതിന് പിന്നാലെ ഉയരുന്ന ചോദ്യമാണ് ചിത്രത്തില്‍ മെഗാതാരം മമ്മൂട്ടിയുണ്ടോ എന്ന്, ട്രെയിലറിന്റെ ക്ലൈമാക്‌സിലെ മമ്മൂട്ടിയുടെ ശബ്ദമാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ജയറാം തന്നെ.

ഓസ്ലറില്‍ മമ്മൂട്ടിയുണ്ടെന്ന് സൂചന തന്നെയാണ് ജയറാമും പങ്കുവയ്ക്കുന്നത്. തിയറ്ററിനെ പിടിച്ചുകുലുക്കുന്ന രംഗമായിരിക്കും അതെന്നാണ് ജയറാം പറയുന്നത്. ‘ഇനി അദ്ദേഹം ഓസ്ലറില്‍ ഉണ്ടെന്ന് തന്നെ വിചാരിക്ക്. നമ്മള്‍ ആ സസ്‌പെന്‍സ് കളയണോ. അതുകൊണ്ടാണ് ഞാന്‍ പറയാത്തതെന്ന് ജയറാം പറയുന്നു.

ആള്‍ക്കാര്‍ എന്താ കണ്ടുപിടിക്കാത്തത്. എല്ലാവര്‍ക്കും എല്ലാം അറിയാം. ഇക്കാലത്ത് ജനങ്ങളെ പറ്റിക്കാനാവില്ല. എന്തെങ്കിലും ഒന്ന് ഹൈഡ് ചെയ്യുമ്പോള്‍ ആകാംക്ഷ കൂടും. സിനിമയുടെ ആരംഭം മുതല്‍ അവസാനം വരെ അവര്‍ കാത്തിരിക്കണം. അതെവിടെ സംഭവിക്കും എന്നത്. അതു നമ്മള്‍ കളയാന്‍ പാടില്ലല്ലോ. വെടിക്കുന്നൊരു ടൈം ആയിരിക്കും അത്. അത് ഞാന്‍ പറയാം. തിയറ്ററില്‍ വെടിക്കുന്നൊരു സാധനം ആകുമത്. അത് പറയാതെ തരമില്ല എന്നാണ് പ്രതീക്ഷയ്ക്ക് വക നല്‍കി ജയറാം പറഞ്ഞത്.