ലക്ഷദ്വീപ് ബക്കറ്റ് ലിസ്റ്റില്‍, അടുത്ത യാത്ര ലക്ഷദ്വീപിലേക്ക്!!! പിന്തുണയുമായി താരലോകം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശം വിവാദമായതോട ‘ബോയിക്കോട്ട് മാലദ്വീപ്’ ക്യാമ്പയിനാണ് സോഷ്യലിടത്ത് നിറയുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി നിരവധി പേരാണ് മാലദ്വീപിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചിരിക്കുന്നത്. ലക്ഷദ്വീപിലേക്ക് പോകാനാണ് പലരും ആഹ്വാനം ചെയ്യുന്നത്. അതേസമയം,…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശം വിവാദമായതോട ‘ബോയിക്കോട്ട് മാലദ്വീപ്’ ക്യാമ്പയിനാണ് സോഷ്യലിടത്ത് നിറയുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി നിരവധി പേരാണ് മാലദ്വീപിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചിരിക്കുന്നത്. ലക്ഷദ്വീപിലേക്ക് പോകാനാണ് പലരും ആഹ്വാനം ചെയ്യുന്നത്.

അതേസമയം, ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് താരങ്ങളായ ഉണ്ണി മുകുന്ദനും രചന നാരായണന്‍കുട്ടിയും ശ്വേതാ മേനോനും. ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ചാണ് ഉണ്ണി മുകുന്ദന്‍ പിന്തുണ പ്രഖ്യാപിച്ചത്. എന്റെ ബക്കറ്റ് ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.

ലക്ഷദ്വീപും ആന്‍ഡമാനും പോലുള്ള ഇന്ത്യന്‍ ദ്വീപുകള്‍ കണ്ട് തീര്‍ത്തതിന് ശേഷം വിദേശ രാജ്യങ്ങള്‍ കാണാമെന്നാണ് ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു. അടുത്ത യാത്ര എന്തുകൊണ്ട് ഇവിടേക്ക് ആക്കിക്കൂടായെന്ന അടിക്കുറിപ്പോടെ ലക്ഷദ്വീപില്‍ നിന്നുള്ള മോദിയുടെ ചിത്രമാണ് രചന പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കളെ ടാഗ് ചെയ്തുകൊണ്ടാണ് രചന നാരായണന്‍കുട്ടി പോസ്റ്റ്.