ഒരു ദുശീലവും ഇല്ലാത്ത വ്യക്തിയായിരുന്നു സിദ്ധിഖ്, തുറന്ന് പറഞ്ഞു ജയറാം

മലയാള സിനിമ ലോകം ഒന്നടങ്കം ആണ് സംവിധായകൻ സിദ്ധിഖിന്റെ വിയോഗ വാർത്ത കേട്ടത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു താരം. എന്നാൽ ആശുപത്രിയിൽ കഴിഞ്ഞ സിദ്ധിഖിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതിനിടയിൽ…

മലയാള സിനിമ ലോകം ഒന്നടങ്കം ആണ് സംവിധായകൻ സിദ്ധിഖിന്റെ വിയോഗ വാർത്ത കേട്ടത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു താരം. എന്നാൽ ആശുപത്രിയിൽ കഴിഞ്ഞ സിദ്ധിഖിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതിനിടയിൽ ആണ് അപ്രതീക്ഷിതമായി താരത്തിന് ഹൃദയാഘാതം ഉണ്ടാക്കുന്നത്. തുടർന്ന് താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരു മാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു താരം. നിരവധി പേരാണ് സിദ്ധിഖ് അന്ത്യോപചാരം അറിയിക്കാൻ എത്തിയത്. നിരവധി സിനിമ താരങ്ങളും താരത്തിനെ കാണാൻ എത്തിയിരുന്നു. നടൻ ജയറാം സിദ്ധിഖിന് അന്ത്യോപചാരം അറിയിച്ചിട്ടി മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരിക്കലും സിദ്ധിഖിനെ പോലെ ഒരാൾക്ക് വരാൻ പാടില്ലാത്തതും വരാൻ സാധ്യത ഇല്ലാത്തതുമായ ഒരു രോഗം ആയിരുന്നു ഇത്. സിദ്ധിഖുമായുള്ള സൗഹൃദത്തിന്റെ കഥ പറയുകയാണെങ്കിൽ നാൽപ്പത് വര്ഷം പിറകോട്ട് പോകണം. കലാഭവനിൽ വരുന്നതിനു മുൻപ് തുടങ്ങിയ സൗഹൃദം ആയിരുന്നു അത്. ഞങ്ങൾ ഒരു കൂട്ടം ചെറുപ്പക്കാർ അന്ന് സ്ഥിരമായി വൈകുന്നേരങ്ങളിൽ പുല്ലേപ്പടി ജങ്ഷനില്‍ ഒത്തു കൂടുമായിരുന്നു. ലാലും ഞാനും സിദ്ധിക്കും ഒക്കെ ആയിരുന്നു ആ കൂട്ടത്തിൽ ഉണ്ടായിരുന്നത്. അന്ന് തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്. ഇന്ന് വരെ അത് മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞു. എന്നാൽ സിദ്ധിഖിനെ പോലെ ഒരാൾക്ക് ഇങ്ങനെ ഒരു രോഗം വരുമെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല.

ഒരു ദുഃശീലവും ഇല്ലാത്ത ആൾ ആയിരുന്നു സിദ്ധിഖ്. മലയാള സിനിമ കണ്ട ഏറ്റവും നല്ല മനസ്സിന് ഉടമ പ്രേം നസീർ ആണെന്നാണ് പറയുന്നത്. എന്നാൽ പ്രേം നസീറിനേക്കാൾ നല്ല മനസിന് ഉടമയാണ് സിദ്ധിഖ് എന്നെ ഞാൻ പറയു. അത്രയ്ക്കും ശുദ്ധ മനുഷ്യൻ ആയിരുന്നു സിദ്ധിഖ്. ഒരിക്കലും സിദ്ധിഖിന് ഇങ്ങനെ ഒരു രോഗം വരുമെന്നോ അത് അവന്റെ ജീവൻ എടുക്കുമെന്നോ ഞങ്ങൾ ആരും വിചാരിച്ചിരുന്നില്ല. കാരണം ഒരു ദുശീലവും ഇല്ലാത്ത ജീവിതം നയിച്ച ഒരാൾ ആണ് സിദ്ധിഖ് എന്നുമാണ് ജയറാം പറയുന്നത്.