അശ്വതിയ്ക്ക് സ്വന്തം സഹോദരനാണ് സുരേഷ് ഗോപി!! ജയറാം

മലയാളത്തിന്റെ പ്രിയ താരങ്ങളാണ് നടന്‍ സുരേഷ് ഗോപിയും നടന്‍ ജയറാമും. ഇരുവരും തമ്മില്‍ സഹോദര തുല്ല്യമായ ബന്ധവുമുണ്ട്. ജയറാമിന്റെ പുതിയ ചിത്രം ഓസ്‌ലര്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ജയറാം പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ്. ഇടവേളയ്ക്ക് ശേഷം…

മലയാളത്തിന്റെ പ്രിയ താരങ്ങളാണ് നടന്‍ സുരേഷ് ഗോപിയും നടന്‍ ജയറാമും. ഇരുവരും തമ്മില്‍ സഹോദര തുല്ല്യമായ ബന്ധവുമുണ്ട്. ജയറാമിന്റെ പുതിയ ചിത്രം ഓസ്‌ലര്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ജയറാം പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ്. ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ജയറാം മടങ്ങിയെത്തിയ ചിത്രവുമാണ് ഓസ്‌ലര്‍.

ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് പങ്കുവയ്ക്കുകയാണ് ജയറാം. കുറച്ചുനാള്‍ മുന്‍പ് അല്ലുഅര്‍ജുന്റെ അങ്ങ് വൈകുണ്ഠപുരത്ത് എന്ന തെലുങ്ക് ചിത്രത്തിലെ സാമജവരഗമന ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പാടുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു. അതിന് പിന്നാലെ സുരേഷ് ഗോപിയെ അനുകരിച്ച് ജയറാം എത്തിയിരുന്നു. കൂളിംഗ് ഗ്ലാസും വെച്ച് മൈക്കിന് മുന്നില്‍ പാട്ടുപാടുന്ന ജയറാമിന്റെ വീഡിയോയും വൈറലായിരുന്നു. അത് സുരേഷ് ഗോപിയുടെ അനുവാദം ചോദിച്ചിട്ടാണ് ചെയ്തതെന്നും ജയറാം പറയുന്നു. സ്വന്തം സഹോദരനെ പോലെയാണെന്നും ജയറാം പറയുന്നു.

‘ഇന്‍സ്റ്റഗ്രാമിനെക്കുറിച്ചൊന്നും എനിക്കറിയില്ല. എല്ലാം മകന്‍ കാളിദാസനാണ് നോക്കുന്നത്. ഇത്, പുതിയ കാലമല്ലേ… എല്ലായിടത്തും നമ്മളും എത്തണമല്ലോ. സുരേഷ് ഗോപിയെ അനുകരിച്ചതൊക്കെ സമ്മതം ചോദിച്ചതിന് ശേഷമായിരുന്നു. സഹോദരനെ പോലെയാണ് എനിക്ക് സുരേഷ്. അശ്വതിയോട് സ്വന്തം സഹോദരന്‍ ആരാണെന്ന് ചോദിച്ചാല്‍ സുരേഷ് ഗോപി എന്നാവും പറയുകയെന്നും ജയറാം പറയുന്നു.

അതേസമയം, ഓസ്‌ലറിന്റെ ട്രെയിലര്‍ എത്തിയതിന് പിന്നാലെ ചിത്രത്തില്‍ മമ്മൂട്ടിയുമുണ്ടെന്ന് അഭ്യൂഹം നിറഞ്ഞിരുന്നു. അതിനോടും ജയറാം പ്രതികരിക്കുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയുണ്ടോയെന്ന് എനിക്ക് അറിയില്ല. 54 ദിവസം താന്‍ സെറ്റില്‍ ഉണ്ടായിരുന്നു. അത്രയും ദിവസം മമ്മൂക്കയെ സെറ്റില്‍ കണ്ടിട്ടില്ലെന്നു ജയറാം പറയുന്നു.