ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കിടിലന്‍ ഗെറ്റ് അപ്പ്!! പല്ല് എക്‌സ്ട്രാ പല്ല് വച്ചു- റോണക്സ് സേവ്യര്‍ പറുയുന്നു

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ഭ്രമയുഗം. ഹൊറര്‍ തീമില്‍ എത്തുന്ന ചിത്രമാണ് ഭ്രമയുഗം. പുതുവത്സര സ്‌പെഷ്യലായിട്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്. മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകനും ചിത്രത്തില്‍…

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ഭ്രമയുഗം. ഹൊറര്‍ തീമില്‍ എത്തുന്ന ചിത്രമാണ് ഭ്രമയുഗം. പുതുവത്സര സ്‌പെഷ്യലായിട്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്. മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഓഗസ്റ്റ് 17നാണ് ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പിള്ളിയിലുമായിരുന്നു പ്രധാന ചിത്രീകരണം നടന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ വേറിട്ട ലുക്കിലുള്ള മമ്മൂട്ടിയുടെ പോസ്റ്ററിന് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഗംഭീരമായ ലുക്കില്‍ മമ്മൂട്ടിയെ ഒരുക്കിയത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്സ് സേവ്യറാണ്. മമ്മൂട്ടിയ്ക്ക് കിടിലന്‍ ലുക്ക് നല്‍കിയതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് റോണക്‌സ്.

ചിത്രത്തില്‍ മമ്മൂക്കയുടേത് ഭയങ്കര സ്‌പെഷ്യലായ കഥാപാത്രമാണ്. ആ വേഷം അദ്ദേഹത്തിന് അത്രയും ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അത് ചെയ്യാന്‍ തീരുമാനിച്ചത്. മമ്മൂക്കയുടെ ഇപ്പോഴത്തെ ലുക്ക് വച്ച് കൊടുക്കാന്‍ പറ്റുന്ന ഗെറ്റപ്പാണ് നോക്കിയത്. തികച്ചും നാച്ചുറലായിട്ടുള്ള ലുക്കാണ് നല്‍കാന്‍ ശ്രമിച്ചതെന്ന് റോണക്‌സ് പറയുന്നു.

കഥാപാത്രമാകാന്‍ വേണ്ടി എക്‌സ്ട്രാ ഒരു പല്ല് വെച്ചിട്ടുണ്ട്. അവസാന ചര്‍ച്ചയിലുണ്ടായതാണ് പല്ലിന്റെ കാര്യം. താനാണ് ആ പ്ലാന്‍ പറഞ്ഞതെന്നും സംവിധായകന് ഓക്കെ ആയിരുന്നു. അങ്ങനെ മമ്മൂക്കയെ വിളിച്ച് അത് പരീക്ഷിച്ചു നോക്കി. മമ്മൂക്ക നല്ല സപ്പോര്‍ട്ട് ആയിരുന്നു. അദ്ദേഹം തന്നെ വലിയ പ്ലാന്‍ ഉണ്ടാക്കിയിരുന്നു. സിനിമയില്‍ എന്ത് ലുക്കാണ് വേണ്ടതെന്നും അദ്ദേഹത്തിനും വ്യക്തമായ ധാരണയുണ്ടെന്നും റോണക്സ് പറയുന്നു.