‘മണി പസിക്കത് മണി’!!! ജയറാമിനെ ട്രോളി വെയിറ്റര്‍, പൊട്ടിച്ചിരിച്ച് പാര്‍വതി! വീഡിയോ

മലയാളികളുടെ പ്രിയതാരമാണ് ജയറാം, മിമിക്രി താരമായിട്ടാണ് താരത്തിന്റെ സിനിമാപ്രവേശനം. താരം മാത്രമല്ല, ആനപ്രേമിയും ചെണ്ടക്കാരനുമെല്ലാമാണ് ജയറാം. അഭിനയം പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ മിമിക്രി. പ്രേംനസീര്‍, ഉലകനായകന്‍ തുടങ്ങിയവരെയൊക്കെ താരം വളരെ…

മലയാളികളുടെ പ്രിയതാരമാണ് ജയറാം, മിമിക്രി താരമായിട്ടാണ് താരത്തിന്റെ സിനിമാപ്രവേശനം. താരം മാത്രമല്ല, ആനപ്രേമിയും ചെണ്ടക്കാരനുമെല്ലാമാണ് ജയറാം. അഭിനയം പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ മിമിക്രി. പ്രേംനസീര്‍, ഉലകനായകന്‍ തുടങ്ങിയവരെയൊക്കെ താരം വളരെ രസകരമായി അനുകരിക്കാറുണ്ട്. താരത്തിന്റെ പുതിയ മിമിക്രി വീഡിയോയെ ഹോട്ടല്‍ വെയിറ്റര്‍ അനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ ജയറാം താരങ്ങളെ അനുകരിച്ചിരുന്നു. അതിനെ ട്രോളുന്ന വീഡിയോ ആണ് മകനും നടനുമായ കാളിദാസ് പങ്കുവെച്ചത്.

മണിരത്നത്തോട് പ്രഭു വിശക്കുന്നുവെന്ന് പറയുന്ന രംഗം ജയറാം അനുകരിച്ചത് അതേപോലെ സ്റ്റാര്‍ബക്‌സ് ജീവനക്കാരനും ചെയ്തിരിക്കുകയാണ്.
‘മണി പസിക്കത് മണി’ എന്ന് പറഞ്ഞാണ് വെയിറ്ററുടെ എന്‍ട്രി, ഇത് കേട്ട് പൊട്ടിച്ചിരിക്കുന്ന ജയറാമും പാര്‍വതിയുമാണ് വീഡിയോയില്‍.

ട്രെയ്‌ലര്‍ ലോഞ്ചില്‍ മണിരത്നത്തിനെയും നടന്‍ പ്രഭുവിനെയും അനുകരിച്ച ജയറാം വലിയ കൈയ്യടി നേടിയിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

‘പൊന്നിയിന്‍ സെല്‍വനി’ല്‍ ആഴ്വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രമായാണ്
ജയറാം അവതരിപ്പിച്ചത്. കഥാപാത്രമാകാന്‍ ജയറാം നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏറെ പ്രശംസ പറ്റിയിരുന്നു.

ഇപ്പോഴിതാ കന്നഡ സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ജയറാം.
ശിവരാജ്കുമാര്‍ കേന്ദ്ര കഥാപാത്രമാവുന്ന ‘ഗോസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് ജയറാം കന്നഡ സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് എംജി ശ്രീനിവാസനാണ്. നായകനൊപ്പം നില്‍ക്കുന്ന ശക്തനായ നടനായിട്ട് തന്നെ ജയറാം എത്തിയതില്‍ സന്തോഷമുണ്ട് എന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)