ആരാണെന്ന് മനസ്സിലാക്കാതെയാണ് പലരും വിമർശിച്ചത്

ടെലിവിഷന്‍ അവതാരകമാരില്‍ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരകയാണ് ശില്‍പ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശില്‍പയും വാര്‍ത്തകളില്‍ നിറയാറുള്ളത്. അടുത്ത കാലത്ത്…

ടെലിവിഷന്‍ അവതാരകമാരില്‍ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരകയാണ് ശില്‍പ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശില്‍പയും വാര്‍ത്തകളില്‍ നിറയാറുള്ളത്. അടുത്ത കാലത്ത് ആണ് ശിൽപ്പ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല മുരളി തുടങ്ങിയ താരങ്ങൾ ചേർന്നായിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധേയമായിരുന്നു. നിരവധി പേരാണ് താരത്തിന്റെ പുതിയ ചാനലിന് ആശംസകൾ അറിയിച്ച് വന്നത്. ചാനലിൽ താരം പങ്കുവെക്കുന്ന വീഡിയോകൾക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എന്നും വ്യത്യസ്തമായ പ്രമേയവുമായി പ്രേഷകരുടെ മുന്നിൽ വരാൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിത ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തുകയാണ് താരം. അടുത്തിടെ ആണ് ശിൽപ്പ തന്റെ ഭർത്താവിനൊപ്പമുള്ള ഒരു ഡാൻസ് വീഡിയോ പങ്കുവെച്ചത്. വളരെ പെട്ടന്ന് തന്നെ ഡാൻസ് വീഡിയോ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഡോക്ടർ ആയ വിഷ്ണു ശിൽപ്പ ബാലയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നത് പലരെയും അത്ഭുതപ്പെടുത്തുകയായിരുന്നു. ഓംഗോളജിസ്റ്റ് ആണ് ശിൽപ്പ ബാലയുടെ ഭർത്താവായ വിഷ്ണു. ഇപ്പോഴിത വിഷ്ണുവിനെ കുറിച്ച് ശിൽപ്പ ബാല പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഞങ്ങളുടെ കല്യാണം കഴിഞ്ഞ ആദ്യ കാലങ്ങളിൽ വിഷ്ണുവിന് എതിരെ പല തരത്തിൽ ഉള്ള മോശം കമെന്റുകൾ ഒക്കെ വന്നിരുന്നു. ഒന്നിനും കൊള്ളാത്തവൻ, കലാവാസന ഇല്ലാത്തവൻ, ഇങ്ങനെയാണോ ഭർത്താവ് എന്നൊക്കെ പലരും ചോദിച്ചിരുന്നു. എന്നാൽ അവർക്ക് ആർക്കും വിഷ്ണു ആരാണെന്ന് അറിയില്ലായിരുന്നു. വിഷ്ണു തനിക്ക് ഒരുപാട് സപ്പോർട്ട് തരുന്നുണ്ട് എന്നും വിഷ്ണുവിന്റെ പിന്തുണ കൊണ്ടാണ് താൻ മുന്നോട്ട് പോകുന്നത് എന്നും മാത്രവുമല്ല, കോളേജിൽ പഠിക്കുന്ന കാലത്ത് ഒരുപാട് കലാപരിപാടികളിൽ പങ്കെടുത്ത് സമ്മാനങ്ങൾ ഒക്കെ വാങ്ങിച്ച ആൾ ആണ് വിഷ്ണു എന്നും കലാവാസനയുള്ള ഒരു ഓംകോളജിസ്റ്റിനെ താൻ ആദ്യമായാണ് കാണുന്നത് എന്നും ശിൽപ്പ ബാല പറഞ്ഞു.