അങ്ങനെ ആയിരുന്നു കാവ്യ അച്ഛനെയും അമ്മയെയും പറ്റിച്ചുകൊണ്ടിരുന്നത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

അങ്ങനെ ആയിരുന്നു കാവ്യ അച്ഛനെയും അമ്മയെയും പറ്റിച്ചുകൊണ്ടിരുന്നത്!

പലപ്പോഴും സിനിമയിൽ താരങ്ങൾ അവതരിപ്പിക്കുന്ന തമാശയെക്കാൾ വലുത് ആയിരിക്കും അവരുടെ വ്യക്തി ജീവിതത്തിൽ നടക്കുന്നത്. ഇപ്പോൾ അത്തരത്തിൽ നടന്ന തമാശയെപറ്റി ഒരു അഭിമുഖത്തിൽ കൂടി പറയുകയാണ് നടൻ ജയസൂര്യ. കാവ്യാമാധവനും ഒത്തുള്ള രസകരമായ സംഭവങ്ങൾ ആണ് ജയസൂര്യ ആരാധകരുമായി പങ്കുവെച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഊട്ടിയിൽ ഒരു സിനിമയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. ഞാനും കാവ്യയും എല്ലാം ഉണ്ട് ആ ചിത്രത്തിൽ. പൊതുവെ ആഹാരത്തിനോട് താൽപ്പര്യം ഉള്ള കൂട്ടത്തിൽ ആണ് കാവ്യ. അങ്ങനെ ഇരിക്കെ കാവ്യയ്ക്ക് ഐസ് ക്രീം വേണം. കാവ്യ വന്നു എന്നോട് പറയും ചേട്ടാ നീ പോയി എനിക്ക് ഒരു ഐസ് ക്രീം വാങ്ങിച്ച് കൊണ്ട് വാ, എന്നിട്ട് ഇത് ഞാൻ നിനക്ക് വേണ്ടി വാങ്ങിയത് എന്ന് അച്ഛനും അമ്മയും കേൾക്കെ എന്നോട് പറഞ്ഞുകൊണ്ട് തരണം എന്നും പറയും. അച്ഛനും അമ്മയും ഐസ് ക്രീം ഒന്നും അധികം കഴിക്കാൻ കാവ്യയെ സമ്മതിക്കില്ലായിരുന്നു.

കാവ്യ പറഞ്ഞത് പോലെ ഞാൻ ഐസ് ക്രീം വാങ്ങിച്ച് കൊണ്ട് അച്ഛനും അമ്മയും കേൾക്കെ പറയും ഇത് ഞാൻ കാവ്യയ്ക്ക് വേണ്ടി വാങ്ങിച്ചത് ആണെന്ന്. ശോ, ഇതൊന്നും വേണ്ടായിരുന്നു ചേട്ടാ എന്ന് പറഞ്ഞു അതും വാങ്ങി കാവ്യ പോകും. ഒരിക്കൽ കാവ്യ വന്നു എന്നോട് ചോദിച്ചു, ചേട്ടൻ വർക്ക് ഔട്ട് ചെയ്തില്ലേ എന്ന്, ഇല്ല എന്ന് ഞാൻ പറഞ്ഞു, കഷ്ട്ടം, നാണമില്ലല്ലോ എന്ന് പറഞ്ഞു കാവ്യ പോയി. പിന്നെ ആണ് ഞാൻ അറിയുന്നത് വർക്ക് ഔട്ട് ചെയ്യാൻ വേണ്ടി കാവ്യ ട്രേഡ് മിൽ ഒക്കെ വാങ്ങി റൂമിൽ കൊണ്ട് വെച്ചിട്ടുണ്ടെന്നു. അത് കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഒരിക്കൽ കാവ്യയുടെ അച്ഛൻ അത്താഴം അവർക്കൊപ്പം കഴിക്കാം എന്ന് പറഞ്ഞു എന്നെ വിളിച്ചു.

ഞാൻ അവിടെ ചെന്നപ്പോൾ കാണുന്നത് വർക് ഔട്ട് ചെയ്യാൻ വാങ്ങിച്ച ട്രേഡ് മില്ലിൽ തുണി അലക്കി ഉണങ്ങാൻ ഇട്ടിരിക്കുന്നത് ആണ്. ഇതെന്താണ് എന്ന് ഞാൻ ചോദിച്ചപ്പോൾ ആദ്യത്തെ രണ്ടു ദിവസം മാത്രമേ വർക്ക് ഔട്ട് ചെയ്യാനുള്ള താൽപ്പര്യം ഉണ്ടായിരുന്നോളു എന്നും അത് കഴിഞ്ഞപ്പോൾ ഇത് തുണി ഉണക്കാൻ വേണ്ടി ആണ് ഉപയോഗിക്കുന്നത് എന്നും കാവ്യയുടെ അച്ഛൻ പറഞ്ഞു. ആ രണ്ടാം നിലയിലേക്ക് ഈ ട്രേഡ് മിൽ കയറ്റാൻ ഉണ്ടായ ബുദ്ധിമുട്ട് ആണ് എനിക്ക് അപ്പോൾ ഓർമ്മ വന്നത് എന്നും ജയസൂര്യ പറഞ്ഞു.

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!