ആ സീൻ കഴിഞ്ഞു നോക്കുമ്പോൾ എന്റെ വെള്ള സാരിയിൽ ആകെ ചുമപ്പ് പടർന്നിരിക്കുന്നു!

മലയാള സിനിമയുടെ നിത്യ വസന്തങ്ങളിൽ ഒന്നായിരുന്നു നടൻ സത്യൻ. നിരവധി സിനിമകളിൽ ആണ് കുറഞ്ഞ കാലയളവ് കൊണ്ട് താരം അഭിനയിച്ച് കഴിഞ്ഞത്. അഭിനയിച്ച ചിത്രങ്ങളിൽ പലതിലൂടെയും അദ്ദേഹത്തിന് പുരസ്‌ക്കാരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയ്ക്ക്…

sheela about sathyan

മലയാള സിനിമയുടെ നിത്യ വസന്തങ്ങളിൽ ഒന്നായിരുന്നു നടൻ സത്യൻ. നിരവധി സിനിമകളിൽ ആണ് കുറഞ്ഞ കാലയളവ് കൊണ്ട് താരം അഭിനയിച്ച് കഴിഞ്ഞത്. അഭിനയിച്ച ചിത്രങ്ങളിൽ പലതിലൂടെയും അദ്ദേഹത്തിന് പുരസ്‌ക്കാരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയ്ക്ക് കുറഞ്ഞ കാലയളവിനുള്ളിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടാണ് സത്യൻ എന്ന പ്രതിഭ ഈ ലോകത്തിൽ നിന്നും മണ്മറഞ്ഞു പോയത്. 1971 , ജൂൺ 15 ന് അന്ന് അദ്ദേഹം രക്താര്ബുദത്തെ തുടർന്ന് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞത്. നിരവധി ചിത്രങ്ങളിൽ ആണ് സത്യനും ഷീലയും തമ്മിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ഇവയെല്ലാം തന്നെ നിരവധി ഹിറ്റുകൾ ആകുകയും ചെയ്തു. ഇപ്പൊ സത്യനെ കുറിച്ചുള്ള ഓർമ്മകൾ ആണ് ഷീല പങ്കുവെക്കുന്നത്. ഷീലയുടെ വാക്കുകൾ ഇങ്ങനെ,

അദ്ദേത്തിനു രക്താർബുദം ആണെന്ന് അറിയാമായിരുന്നു, എങ്കിലും അത് എത്രത്തോളം ഭീകരം ആണെന്ന് എനിക് മനസ്സിലായത് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു. എന്റെ മടിയിൽ തലവെച്ച് സത്യൻ സാർ കിടക്കുന്ന ഒരു രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. രാത്രിയിൽ ആയിരുന്നു ആ രംഗം എടുത്തിരുന്നത്. അന്ന് ഞാൻ ഒരു വെള്ള സാരി ആയിരുന്നു ഉടുത്തിരുന്നത്. ഷോട്ട് കഴിഞ്ഞു എഴുന്നേറ്റപ്പോഴേക്കും എന്റെ സാരിയിൽ ആകെ രക്തം പടർന്നിരുന്നു. ഞാൻ നോക്കുമ്പോൾ സത്യൻ സാറിന്റെ മൂക്കിൽ നിന്ന് രക്തം പ്രവഹിക്കുകയായിരുന്നു. അത് കണ്ടതും ഞാൻ ആകെ പരിഭ്രമിച്ച് പോയി. അദ്ദേഹത്തിന് രക്താർബുദം ആയിരുന്നു എന്ന് എന്ന് എനിക് അറിയാമായിരുന്നു, എന്നാൽ അത് ഇത്ര ഭയാനകം ആയിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.

ഷൂട്ടിങ് സെറ്റിൽ ഉള്ള ആരെയും ബുദ്ധിമുട്ടിക്കാതെ ആയിരുന്നു അദ്ദേഹം അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് പോയത്. ഒരു കയ്യിൽ തൂവാല കൊണ്ട് മൂക്ക് മറച്ച് പിടിച്ച്, മറു കൈ കൊണ്ട് കാറിന്റെ സ്റ്റിയറിങ്ങും നിയന്ത്രിച്ച് സ്വയം ഡ്രൈവ് ചെയ്താണ് അദ്ദേഹം അവിടെ നിന്നും ആശുപത്രിയിലേക്ക് പോയത് എന്നും ഷീല പറഞ്ഞ.