ഒരുപാട് ഓർമ്മകൾ നൽകി കടന്ന് പോയി, വേദനയോടെ സീരിയൽ ലോകം!

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രതീക്ഷ. നിരവതി പാരമ്ബരകളിൽ കൂടി താരം വർഷങ്ങൾ കൊണ്ട് സീരിയൽ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌ത കസ്തൂരിമാനിൽ അൽപ്പം നെഗറ്റീവ് റോൾ…

pratheeksha new news

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രതീക്ഷ. നിരവതി പാരമ്ബരകളിൽ കൂടി താരം വർഷങ്ങൾ കൊണ്ട് സീരിയൽ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌ത കസ്തൂരിമാനിൽ അൽപ്പം നെഗറ്റീവ് റോൾ ചെയ്തു താരം തിളങ്ങിയിരുന്നു. ആ സീരിയൽ തന്നെയാണ് താരത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തതും. നിരവധി പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ടെകിലും നെഗറ്റീവ് വേഷങ്ങൾ ആണ് താരം കൂടുതൽ ചെയ്തിട്ടുള്ളത്. അത് തന്നെയാണ് തനിക്ക് ഏറ്റവും ഇഷ്ട്ടം എന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു ദുഃഖ വാർത്തയാണ് താരത്തിന്റെ വീട്ടിൽ നിന്ന് വരുന്നത്. താരത്തിന്റെ ‘അമ്മ ഗിരിജ പ്രതീപിൻറെ മരണവാർത്തായാണ് ഇപ്പോൾ വന്നിരിക്കുന്നത്. രണ്ടു വര്ഷങ്ങളായി ഗിരിജ കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഇപ്പോൾ ഗിരിജ മരണത്തിനു കീഴടങ്ങിയിരിക്കുകയാണ്.

സീരിയൽ ലോകം ഒന്നടങ്കം ആണ് ഗിരിജയ്ക്ക് ആദരാഞ്ജലികൾ അരിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷയ്ക്ക് ഒപ്പം ഷൂട്ടിങ് സെറ്റുകളിൽ ഗിരിജ ആയിരുന്നു എത്തിയിരുന്നത്. അത് കൊണ്ട് തന്നെ ഷൂട്ടിങ് സെറ്റിൽ ഉള്ളവർക്കും ഗിരിജ സുപരിചിത ആയിരുന്നു. ഗിരിജയുടെ വിയോഗത്തിൽ മനം നൊന്ത് പ്രതീക്ഷയുടെ സഹ പ്രവർത്തകനും സീരിയൽ അസിസ്റ്റന്റ് ഡയറക്‌ടറും ആയിരുന്ന ജിജു സാരംഗ് കുറിച്ചത് ഇങ്ങനെ, ‘ആദരാഞ്ജലികൾ. നല്ല സുഹൃത്തായിരുന്നു ഗിരിജ പ്രദീപ്. പ്രതീക്ഷയോടൊപ്പം ഒരുമിച്ച് വർക്ക് ചെയ്തിരുന്ന കാലത്ത് മകൾക്ക് കൂട്ടായി ധൈര്യമായി എന്നും സെറ്റിൽ ഉണ്ടായിരുന്ന കർക്കശക്കാരിയായ സ്നേഹവതിയായ അമ്മ ആയിരുന്നു. സുഖമില്ലാതായി എന്നറിഞ്ഞു വിളിച്ചിരുന്നു.. ഒരുപാട് ഓർമ്മകൾ നൽകി കടന്നുപോയി.ശാന്തമായി ഉറങ്ങുക’ എന്നാണ്.

തന്റെ അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഃഖം പങ്കുവെച്ചുകൊണ്ട് പ്രതീക്ഷയും എത്തിയിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ‘അമ്മ ഞങ്ങളെ വിട്ട് പോയി എന്ന് തുടങ്ങിക്കൊണ്ടാണ് പ്രതീക്ഷ തന്റെ ദുഃഖം പങ്കുവെച്ചത്. സഹപ്രവർത്തകരും ആരാധകരും എല്ലാം പ്രതീക്ഷയെ ആശ്വസിപ്പിച്ച് കൊണ്ട് എത്തിയിരുന്നു.