വല്ല്യ നടനാണെന്നൊന്നും അറിഞ്ഞില്ല… കൊച്ചുമകന് തയ്യാറാക്കിയ ഭക്ഷണം ജയസൂര്യയ്ക്ക് നല്‍കി അമ്മൂമ്മ!!! മനസ്സും വയറും നിറഞ്ഞെന്ന് താരം

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിരുന്നു ജയസൂര്യ ഒരു വളരെ സാധാരണ ഹോട്ടലില്‍ കയറി ഭക്ഷണം കഴിയ്ക്കുന്നതിന്റെത്. താരജാഡയൊന്നുമില്ലാതെ വളരെ സാധാരണക്കാരനായി കുഞ്ഞ് ഹോട്ടലിലെ വീട്ടില്‍ ഊണ് ആസ്വദിച്ച് കഴിയ്ക്കുന്ന താരത്തിന് നിറഞ്ഞ…

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിരുന്നു ജയസൂര്യ ഒരു വളരെ സാധാരണ ഹോട്ടലില്‍ കയറി ഭക്ഷണം കഴിയ്ക്കുന്നതിന്റെത്. താരജാഡയൊന്നുമില്ലാതെ വളരെ സാധാരണക്കാരനായി കുഞ്ഞ് ഹോട്ടലിലെ വീട്ടില്‍ ഊണ് ആസ്വദിച്ച് കഴിയ്ക്കുന്ന താരത്തിന് നിറഞ്ഞ കൈയ്യടികാണ് സോഷ്യല്‍ ലോകം നല്‍കിയിരുന്നത്.

മാത്രമല്ല, അവിടുത്തെ അമ്മൂമ്മ വീട്ടിലെ കൊച്ചുമകന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയ വിഭവവും താരത്തിന് നല്‍കിയിരുന്നു. അതെല്ലാം ജയസൂര്യ ആസ്വദിച്ച് കഴിച്ചു. താരം തന്നെയാണ് ഇതിന്റെ വീഡിയോയും ചിത്രങ്ങളു പങ്കുവച്ചിരുന്നത്.

‘ഇത് ഇവിടത്തെ കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ… കൊറച്ച് മോനും കഴിച്ചോ…’, എന്ന സംഭാഷണം കുറിച്ചുകൊണ്ട്, തനിക്ക് ആഹാരം വിളമ്പിയ അമ്മൂമ്മയടെയും ഹോട്ടലിന്റെയും ചിത്രങ്ങളും ജയസൂര്യ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

‘ജോണ്‍ ലൂതര്‍’ സിനിമയുടെ ചിത്രീകരണത്തിനിടെ വാഗമണ്ണില്‍ നിന്നുള്ള ഹൃദ്യമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരുന്നത്. വാഗമണ്ണില്‍ ചിത്രീകരണത്തിനായി പോകുമ്പോള്‍ താരം പതിവായി കയറുന്ന കടയാണിത്.

ഒരുദിവസം രാവിലെ പ്രഭാതഭക്ഷണം കഴിയ്ക്കാനാണ് ജയസൂര്യ ഹോട്ടലില്‍ എത്തിയത്. ‘എന്നാ ഉണ്ടടാ ഉവ്വേ’ എന്ന് ചോദിച്ചാണ് അമ്മൂമ്മ ജയസൂര്യയെ സ്വീകരിച്ചിരുത്തിയത്. ജയസൂര്യയ്ക്ക് ആദ്യം വിളമ്പിയത് ഇഡ്ഡലിയും സാമ്പാറുമാണ്. പിന്നെ വീട്ടിലെ ആവശ്യത്തിനായി വച്ച ബീഫ് കറിയും അമ്മ ജയസൂര്യയ്ക്ക് വിളമ്പി. കൂടാതെ കൊച്ചുമകനായി ഉണ്ടാക്കി വെച്ച ഭക്ഷണത്തില്‍ നിന്നൊരു പങ്ക് ആ ഹോട്ടലിലെ അമ്മൂമ്മ നടന് നല്‍കിയിരുന്നു. അമ്മൂമ്മയുടെ കൊച്ചുമക്കളെയും തനിക്കൊപ്പമിരുത്തി ഭക്ഷണം കഴിപ്പിച്ച ശേഷമാണ് അന്ന് താരം മടങ്ങിയത്.

സ്നേഹവും രുചിയും നിറച്ച് അവര്‍ ഭക്ഷണം വിളമ്പുന്ന ചിത്രമായിരുന്നു ജയസൂര്യ പങ്കുവച്ചിരുന്നത്. ചിത്രം പങ്കുവെച്ച് നിമിഷ നേരത്തിനുള്ളില്‍ തന്നെ വൈറലായിമാറി. താരത്തിന്റെ ജാഡ ഇല്ലാത്ത മനസ്സിന് മലയാളികള്‍ ബിഗ് സല്യൂട്ടും നല്‍കിയിരുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജയസൂര്യ സംസ്ഥാന അവാര്‍ഡ് നേടിയ നടനാണ് എന്നൊന്നും അറിയാത്ത അമ്മൂമ്മയാണ് താരത്തിന് സ്‌നേഹം തൂവുന്ന ഭക്ഷണം നല്‍കിയത്. അമ്മൂമ്മയെയും കൊച്ചുമക്കളെയും കൂടെയിരുത്തി അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരെയും കഴിപ്പിച്ച്, ഫോട്ടോ എടുത്ത ശേഷമാണ് താരം മടങ്ങിയത്. മാത്രമല്ല അമ്മൂമ്മയ്ക്ക് ഹൃദയം നിറഞ്ഞ് നന്ദിയും താരം പറഞ്ഞിട്ടാണ് അവിടെനിന്നും ഇറങ്ങിയത്.

താരം എത്തി ഭക്ഷണം കഴിച്ച് വൈറലായതിന് പിന്നാലെ അമ്മൂമ്മയുടെ കടയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോള്‍ അമ്മൂമ്മയെയും, കടയെയും തേടി നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്നത്.

വാഗമണ്ണിലേയ്ക്ക് പോകുന്ന ഏതൊരാളും രുചി തേടി ഇവിടേക്ക് എത്തുന്നുണ്ട്.
അവര്‍ക്ക് വയറുനിറയെ രുചി നിറച്ച് അമ്മൂമ്മ ഭക്ഷണം നല്‍കുന്നുമുണ്ട്. നിരവധി യൂട്യൂബേര്‍സും അവരെ തേടി ഇവിടെ എത്താറുണ്ട്. അമ്മൂമ്മയെക്കുറിച്ച് ഒരു യൂട്യൂബര്‍ പങ്കുവെച്ച വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.