‘നല്ല ആമ്പിയന്‍സ് അല്ലേ…’ എന്താടാ സജിയിലെ സ്‌നീക്ക് പീക്ക് വീഡിയോ

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിലെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്ത്. നിവേദ തോമസാണ് ചിത്രത്തില്‍ നായിക. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന കഥാപാത്രമാക്കി…

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിലെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്ത്. നിവേദ തോമസാണ് ചിത്രത്തില്‍ നായിക. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന കഥാപാത്രമാക്കി ചിത്രം ഒരുക്കിയത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തില്‍ റിലീസ് അനൗണ്‍സ് ചെയ്തിരിക്കുന്നത്. സിനിമ ഈ വരുന്ന ഏപ്രില്‍ 8ന് പ്രദര്‍ശനത്തിനെത്തും.’എന്റെ കര്‍ത്താവെ ഇവന്മാരെ കൊണ്ട് പുണ്യാളന്‍ ആയ ഞാന്‍ വരെ തോറ്റു’ എന്ന ക്യാപ്ഷനോടു കൂടിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. കുഞ്ചാക്കോ ബോബന്‍ പുണ്യാളനായി എത്തുമ്പോള്‍ ജയസൂര്യയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ സജിയെ അവതരിപ്പിക്കുന്നത്.

ക്യാമറ- ജിത്തു ദാമോദര്‍, കോ-പ്രൊഡ്യൂസര്‍- ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍,എഡിറ്റിംഗ്- രതീഷ് രാജ്, ഒറിജിനല്‍ ബാക്ഗ്രൗണ്ട് സ്‌കോര്‍- ജേക്ക്‌സ് ബിജോയ്, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നവീന്‍ പി തോമസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റും ഡിസൈനര്‍-സമീറ സനീഷ്, പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍- ഗിരീഷ് കൊടുങ്ങലൂര്‍, ആര്‍ട്ട് ഡയറക്ടര്‍-ഷിജി പട്ടണം, ത്രില്‍-ബില്ല ജഗന്‍, അസോസിയേറ്റ് ഡയറക്ടര്‍-മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ്- ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്- അഖില്‍ യശോധരന്‍, സ്റ്റില്‍- പ്രേം ലാല്‍, ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.