പഞ്ചസാരയുടെ രുചി കാണാൻ കഴിയില്ല അത് അനുഭവിക്കാനേ കഴിയൂ! അതുപോലെയാണ് നമ്മളുടെ പ്രാർത്ഥന, ജയസൂര്യ 

കഴിഞ്ഞ ദിവസം നടന്ന ഗണേശോത്സവത്തിൽ നടൻ ജയസൂര്യ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ശാസ്ത്രമാണോ,വിശ്വാസം ആണോ ഇന്ന് വലുത് എന്ന ചോദ്യം സമൂഹത്തിൽ അലയടിക്കുകയാണ്, ഓരോ മനുഷ്യർക്കും അവരുടെ…

കഴിഞ്ഞ ദിവസം നടന്ന ഗണേശോത്സവത്തിൽ നടൻ ജയസൂര്യ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ശാസ്ത്രമാണോ,വിശ്വാസം ആണോ ഇന്ന് വലുത് എന്ന ചോദ്യം സമൂഹത്തിൽ അലയടിക്കുകയാണ്, ഓരോ മനുഷ്യർക്കും അവരുടെ വിശ്വാസം വലുതാണ്. എന്നാൽ മറ്റുള്ളവരുടെ വിശ്വാസത്തെ വൃണപ്പെടുത്തരുത്, അതാണ് യഥാർത്ഥ വിശ്വാസം. ശാസ്ത്രം കണ്ടുപിടിച്ചു കഴിഞ്ഞാൽ അത് നമ്മൾക്ക് കാണാൻ കഴിയും, എന്നാൽ നമ്മളുടെ അനുഭവങ്ങൾ അനുഭവിച്ചു മാത്രമേ അറിയാൻ കഴിയും, നടൻ പറയുന്നു.

പഞ്ചസാര ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്, എന്നാൽ അതിന്റെ രുചി കാണാൻ കഴിയില്ല, അത് അനുഭവിച്ചു തന്നെ അറിയൂ, പഞ്ചസാരയുടെ മധുരം അറിയണമെങ്കിൽ അത് രുചിച്ചു നോക്കണം, ഇതുപോലെ ആണ് നമ്മളുടെ പ്രാർത്ഥന. പ്രാർത്ഥന നമ്മളുടെ അനുഭൂതി ആണ്, അത് അനുഭവിച്ചു തന്നെ അറിയണം.

പ്രാർത്ഥന വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയില്ല. ഈശ്വരൻ മിത്ത് ആണെന്ന് പറയാൻ കഴിയില്ല, ഇപ്പോൾ സ്പീക്കർ ആയാലും,മന്ത്രി ആയാലും ജനങ്ങളെ നന്നായി പരിപാലിക്കും എന്നുള്ള വിശ്വാസത്തിൽ ആണല്ലോ, അങ്ങനെയാണ് അവരെ ആ സ്ഥാനത്തേക്ക് നിയോഗിക്കുന്നു, വിശ്വാസത്തെ നമ്മൾ മുറുകി പിടിക്കും അതാണ്. ഇനിയെങ്കിലും വിശ്വാസം  മനുഷ്യരുടെ കണ്ണ് തുറപ്പിക്കട്ടെ ജയസൂര്യ പറയുന്നു , താരത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വളരെയധികം ശ്രെദ്ധേയം ആകുകയാണ്.