ഉണ്ണി മുകുന്ദന്‍ സപ്പോര്‍ട് കിട്ടാന്‍ വേണ്ടി എടുക്കുന്ന ‘ടൂള്‍’ ഇരുതല മൂര്‍ച്ചയുള്ളതാണ്!! സൂക്ഷിച്ചാല്‍ നന്ന്

ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയവും മാളികപ്പുറം സിനിമയും ചേര്‍ത്തായിരുന്നു സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ച. ഉണ്ണി മുകുന്ദന്‍ തന്റെ കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ കണ്ടുപിടിച്ച എളുപ്പമാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അണികളെയും സുഖിപ്പിക്കുക എന്നത്. പതിയെ…

ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയവും മാളികപ്പുറം സിനിമയും ചേര്‍ത്തായിരുന്നു സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ച. ഉണ്ണി മുകുന്ദന്‍ തന്റെ കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ കണ്ടുപിടിച്ച എളുപ്പമാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അണികളെയും സുഖിപ്പിക്കുക എന്നത്. പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദന്‍ മാറിക്കൊണ്ടിരിക്കുകയാണ്. മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയല്‍ പടം ആയിട്ടുകൂടി ഹിറ്റ് ആവാന്‍ കാരണം ഭക്തി എന്ന ലൈനില്‍ മാര്‍ക്കറ്റ് ചെയ്തത് കൊണ്ടായിരുന്നു എന്നായിരുന്നു വിമര്‍ശകര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഉണ്ണി മുകുന്ദന്‍ തന്നെ നേരിട്ട് മറുപടിയും നല്‍കിയിരുന്നു.

സംഭവത്തില്‍ ഉണ്ണി മുകുന്ദനെ കുറിച്ച് ജില്‍ ജോയ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ഉണ്ണിമുകുന്ദനും സിനിമ പ്രൊമോഷനും എന്ന് പറഞ്ഞാണ് ജില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. ഞങ്ങളുടെ നാട്ടില്‍ പണ്ട് അരി നുറുക്ക് ഉം അച്ചപ്പവും വില്‍ക്കാന്‍ ഒരു ചേട്ടന്‍ വരും. തലയിലെ കുട്ടയിലാണ് ആ ചേട്ടന്‍ ഇത് രണ്ടും കൊണ്ട് വരിക.
‘അരി നുറുക്ക്…..
‘അച്ചപ്പം…..’
ഇത് രണ്ടും പ്രേത്യേക ടോണില്‍ വളരെ ഉച്ചത്തില്‍ ചേട്ടന്‍ വിളിച്ച് പറയുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്
.
വളരെ ദൂരെ നിന്ന് ആ ശബ്ദം കേട്ടാല്‍, ആള് അച്ചപ്പം കൊണ്ട് വരുന്നത് മനസിലാക്കി പിള്ളേരായ ഞങ്ങള്‍ അമ്മയോട് അത് വാങ്ങിക്കാന്‍ പറയും..
ഏകദേശം ഉണ്ണി മുകുന്ദന്‍ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നത് ഇതേ ടെക്‌നിക്ക് ആണ്..
ഉണ്ണി മുകുന്ദന് ചില വിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്ന ആളാണ് എന്ന് എല്ലാര്‍ക്കും അറിയാം
അതിന് എതിര്‍പ്പ് ഉള്ളവരും ഉണ്ടാവും.
അവര്‍ കുറ്റവും പറയും.
സ്വാഭാവികം.!
പക്ഷെ സിനിമ റിലീസിന് വരുന്ന സമയത്ത് ‘ അയ്യോ എന്നേ ഇങ്ങനെ പറയുന്നത് എല്ലാരും കേള്‍ക്കണേ ‘ എന്ന മനോഭാവത്തില്‍ എവിടേലും ആരേലും ഒക്കെ പറയുന്ന കാര്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇട്ട് നാട്ടുകാരേ കാണിക്കുന്നത് പ്രൊമോഷന്റെ ഭാഗമായാണ് എനിക്ക് തോന്നുന്നത്..


ഇത്തരം ഉടായിപ്പുകള്‍ കാണുമ്പോള്‍ അറിയാം ആളുടെ പടം അടുത്ത് തന്നെ റിലീസ് ഉണ്ടെന്ന്..
ചില നടന്‍മാര്‍ റോഡിലെ കുഴി അടക്കാന്‍ ഇറങ്ങുമ്പോള്‍ അവരുടെ പടം റിലീസ് ഉണ്ടെന്ന് മനസിലാവുന്നത് പോലെ..

ഉണ്ണി മുകുന്ദന് തനിക് എതിരെ ആളുകള്‍ പറയുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയുമ്പോള്‍ അദ്ദേഹത്തിനെ സപ്പോര്‍ട് ചെയ്യുന്നവര്‍ ‘ ഞങ്ങള്‍ കൂടെ ഉണ്ട്, പടത്തിന് ഒപ്പം ഉണ്ട് ‘ എന്നൊരു സ്റ്റാന്റ് എടുക്കും’
ഉണ്ണി മുകുന്ദന്‍ പക്ഷെ സപ്പോര്‍ട് കിട്ടാന്‍ വേണ്ടി എടുക്കുന്ന ‘ടൂള്‍’ ഇരുതല മൂര്‍ച്ചയുള്ളതാണ്..
സൂക്ഷിച്ചാല്‍ നന്ന്, എന്നു പറഞ്ഞാണ് ജില്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.