‘നേര് ‘ന് ശേഷം ജീത്തുവിന്റെ പുതിയ ചിത്രം വരുന്നു!!

തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന സൂപ്പര്‍ഹിറ്റ് ചിത്രം ‘നേര് ‘ന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രം വരുന്നു. ജനുവരി 2ന് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ എത്തും. ചിത്രം സംവിധാനം ചെയ്യുന്നത്…

തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന സൂപ്പര്‍ഹിറ്റ് ചിത്രം ‘നേര് ‘ന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രം വരുന്നു. ജനുവരി 2ന് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ എത്തും. ചിത്രം സംവിധാനം ചെയ്യുന്നത് ജിത്തു ജോസഫിന്റെ തന്നെ പ്രധാന സംവിധാന സഹായിയായിരുന്ന ശിഷ്യന്‍ കൂടിയായ അര്‍ഫാസ് അയ്യൂബാണ്.

മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹന്‍ലാല്‍ നായകനായി എത്തുന്ന റാം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം ആയിരിക്കും ഇത്.

താരനിരയിലും ടെക്‌നിക്കല്‍ ടീമിലും ഗംഭീരനിര തന്നെയുണ്ടെന്നാണ് അറിവ്. ദുല്‍ഖറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘സീതാരാമം’ ത്തിന്റെ സംഗീതസംവിധായകയും കൂടിയായ വിശാല്‍ ചന്ദ്രശേഖര്‍ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.മഞ്ജു ഗോപിനാഥ് (പി ആര്‍ ഓ).