‘ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് രണ്ട് വയസ്’!! മാള്‍ട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി പ്രിയങ്കയും നിക്കും

ആരാധകരുടെ പ്രിയ താരമാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. 2022ലാണ് താരത്തിന്റെയും നിക്ക് ജൊനാസിന്റെയും ജീവിതത്തിലേക്ക് മാലാഖ കുഞ്ഞ് എത്തിയത്. മാള്‍ട്ടി മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ മാള്‍ട്ടിയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്…

ആരാധകരുടെ പ്രിയ താരമാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. 2022ലാണ് താരത്തിന്റെയും നിക്ക് ജൊനാസിന്റെയും ജീവിതത്തിലേക്ക് മാലാഖ കുഞ്ഞ് എത്തിയത്. മാള്‍ട്ടി മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ മാള്‍ട്ടിയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങള്‍. താരപുത്രിയുടെ പിറന്നാള്‍ ആഘോഷമാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.

‘ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് രണ്ട് വയസ്’ എന്നു പറഞ്ഞാണ് നിക് ബെര്‍ത് ഡേ ഗേളിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. പിങ്ക് നിറത്തിലുള്ള ഹൈ നെക്ക് ടോപ്പും പാന്റും അണിഞ്ഞ് കൂളിങ് ഗ്ലാസും വെച്ച് കിടിലന്‍ ലുക്കിലാണ് മാള്‍ട്ടി എത്തിയത്. പിങ്ക് ഹൂഡിയായിരുന്നു നിക്കിന്റെ വേഷം. ഓറഞ്ച് ഹൂഡിയിലാണ് പ്രിയങ്ക എത്തിയത്. ലോസ് ഏഞ്ചല്‍സിലായിരുന്നു താരപുത്രിയുടെ പിറന്നാള്‍ ആഘോഷം. നിക്കിന്റേയും പ്രിയങ്കയുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് മാള്‍ട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. 2022 ജനുവരിയിലാണ് നിക് ജൊനാസിനും പ്രിയങ്ക ചോപ്രയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് താരം അമ്മയായത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവന്‍ പേര്. 2018ലാണ് നിക്കും പ്രിയങ്കയും വിവാഹിതരായത്. മാള്‍ട്ടി എത്തിയ ശേഷം എല്ലാ വിശേഷങ്ങളും താരങ്ങള്‍ പങ്കിടാറുണ്ട്.