‘നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല..ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും’ ജീവന്‍ ഗോപാലിന്റെ കുറിപ്പ്

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ദിലീപിന് പങ്കുണ്ടെന്ന് സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ദിലീപിനെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സത്യം കോടതിയില്‍ തെളിയട്ടെയെന്നും ദിലീപിനൊപ്പമാണ്…

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ദിലീപിന് പങ്കുണ്ടെന്ന് സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ദിലീപിനെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സത്യം കോടതിയില്‍ തെളിയട്ടെയെന്നും ദിലീപിനൊപ്പമാണ് താനെന്നും വ്യക്തമാക്കിയിരിക്കുകയാണ് അഭിനേതാവായ ജീവന്‍ ഗോപാല്‍. മൈ ബോസില്‍ ദിലീപിന്റെ സഹോദരിയുടെ മകനായി ജീവന്‍ അഭിനയിച്ചിരുന്നു.

ജീവന്റെ കുറിപ്പ്

കഷ്ടപ്പാടുകള്‍ക്കിടയില്‍നിന്ന് സ്വപ്രയത്‌നത്തിലൂടെ ഉന്നതങ്ങളില്‍ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും … സത്യം കോടതിയില്‍ തെളിയട്ടെ
ചാനലുകളില്‍ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നില്‍ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവര്‍ ഒരു കാര്യം ഓര്‍ക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല….. ഒന്ന് ആത്മപരിശോധന നടത്തിയാല്‍ നന്ന്
ഇരയാക്കപ്പെട്ട സഹപ്രവര്‍ത്തകയുടെ കൂടെ ആണ് അന്നും ഇന്നും എന്നും

https://www.facebook.com/permalink.php?story_fbid=3042865659361544&id=100009144185400&__cft__[0]=AZUoUsamfwpDdnro91UIehP8yW_aVNOj9INVNCYexPXQ8EsgRORBWM0GSb5jvrKPiEBouCw9SSUwmtjXb7gjKPmN3HJR0tm1D8v1rfVADD8m3vXmu1szK43w6J1GD7HI8KA&__tn__=%2CO%2CP-R