‘ഉള്ളിലെ സംഘര്‍ഷങ്ങള്‍ കുട്ടന്‍ ഏറ്റവും കൂടുതല്‍ തുറന്ന് പറയുന്നത് സ്വന്തം അമ്മയോടാണ്’ കുറിപ്പ്

മമ്മൂട്ടിയും പാര്‍വതിയും ഒന്നിച്ച ‘പുഴു’ എന്ന ചിത്രം സോണി ലിവില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ലഭിക്കുന്ന സൂചനകള്‍. നിരവധി പേരാണ്…

മമ്മൂട്ടിയും പാര്‍വതിയും ഒന്നിച്ച ‘പുഴു’ എന്ന ചിത്രം സോണി ലിവില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ലഭിക്കുന്ന സൂചനകള്‍. നിരവധി പേരാണ് ചിത്രത്തെ കുറിച്ച് അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ജെന്‍സ് ജോസ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

പുഴു സിനിമ കണ്ടവര്‍ക്ക് വായിക്കാനുള്ള കുറിപ്പാണിത്.

സീന്‍ 1: കുട്ടന്‍ കുട്ടപ്പനോട് :- ‘നിനക്കൊക്കെ ഇത്രോം പ്രായം ആയില്ലേടാ.. വല്ല കക്കൂസും കഴുകി ജീവിക്കെടാ…’
സീന്‍ 2: കുട്ടന്‍ അമ്മയോട് :- ‘എനിയ്ക്ക് ആകെ അറപ്പ് തോന്നുവാ..’
സീന്‍ 3: കുട്ടന്‍ പെങ്ങളോട് :- ‘അമ്മയ്ക്കിനിയും ദേഷ്യം മാറിയിട്ടില്ല.. നമുക്കിനിയൊരിക്കല്‍ വരാം’ ഇത് പറഞ്ഞു ഇറങ്ങി പോകുമ്പോളുള്ള അമ്മയുടെ reaction ആണ് സീനില്‍.
സീന്‍ 4: കുട്ടന്‍ മകനോട് :- ‘അച്ഛനിങ്ങനെ പറഞ്ഞു തരാന്‍ ഒരു മുത്തച്ഛന്‍ ഉണ്ടായിരുന്നു..’

പുഴു എന്ന സിനിമയില്‍ ഒന്നും ലൗഡ് അല്ല… എല്ലാം വളരെ റിയലിസ്റ്റിക് ആണ്… സബ്‌ടൈറ്റില്‍ ആണ്…ഇതിലെ ഇമോഷന്‍സും, ഇതിലെ ഡയലോഗുകളും.. പിന്നെ ഇതിലെ അടിയോ ഇടിയോ പോലുമെന്ന് കുറിക്കുന്നു. കുട്ടന്റെ ഉള്ളിലെ സംഘര്‍ഷങ്ങള്‍ കുട്ടന്‍ ഏറ്റവും കൂടുതല്‍ തുറന്ന് പറയുന്നത് സ്വന്തം അമ്മയോടാണ്. അമ്മയ്ക്ക് തിരിച്ചു ഒന്നും പറയാനും പറ്റില്ല. പക്ഷെ എന്റെ വിലയിരുത്തലില്‍ ആ അമ്മ കുട്ടന്റെ അഭിപ്രായങ്ങള്‍ക്ക് ഒപ്പമല്ല.. പലപ്പോഴും.. തന്നെ കാണാന്‍ വരുന്ന സ്വന്തം മകളെ കുറച്ചു നേരം കൂടി അടുത്ത് കിട്ടിയിരുന്നെങ്കില്‍ എന്ന് ആ അമ്മ ആഗ്രഹിയ്ക്കുന്നുണ്ട്.

അപ്പഴും കുട്ടന്‍ പറയുന്നത് ‘അമ്മയ്ക്ക് ദേഷ്യം മാറിയിട്ടില്ല’ എന്നാണെന്നും ജെന്‍സ് പറയുന്നു. അല്ലെങ്കിലും സ്വന്തം തോന്നലുകളും അഭിപ്രായങ്ങളും ബാക്കിയുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ മാത്രമേ കുട്ടന്‍ എന്നും ശ്രമിച്ചിട്ടുള്ളു.. കുട്ടന്‍ ഏറ്റവും ‘പേടിച്ചു’ സ്‌നേഹിച്ച വ്യക്തി കുട്ടന്റെ അച്ഛന്‍ തന്നെ ആയിരുന്നിരിക്കണം. ആ അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയതായിരിക്കണം കുട്ടന്റെ ഈ മനോഭാവങ്ങളും ‘മൂല്യങ്ങളുമെന്നും പറഞ്ഞാണ് ജെന്‍സ് കുറിപ്പ് അവസാനിപ്പിക്കുന്നത്.