കുട്ടിക്കാലം മുതല്‍ ബോഡി ഷെയ്മിങ് നേരിട്ടു… ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് മാല പാര്‍വ്വതി

മാല പാര്‍വ്വതി എന്ന അഭിനേത്രി ഇപ്പോള്‍ മലയാള സിനിമകളിലെ സ്ഥിരം മുഖമായി മാറുകയാണ്. തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കഥാപാത്രത്തെ അതിന്റെ പൂര്‍ണതയില്‍ എത്തിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടുന്ന ഈ താരം, തന്റെ അഭിനയ മികവും പ്രയത്‌നവും…

മാല പാര്‍വ്വതി എന്ന അഭിനേത്രി ഇപ്പോള്‍ മലയാള സിനിമകളിലെ സ്ഥിരം മുഖമായി മാറുകയാണ്. തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കഥാപാത്രത്തെ അതിന്റെ പൂര്‍ണതയില്‍ എത്തിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടുന്ന ഈ താരം, തന്റെ അഭിനയ മികവും പ്രയത്‌നവും കൊണ്ട് ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുകയാണ്. കാരണം, മലയാളത്തിന് പുറമെ മറ്റ് ഭാഷാ ചിത്രങ്ങളിലേക്കും മാല പാര്‍വ്വതിയെ കാസ്റ്റിംഗ് ചെയ്തു തുടങ്ങി, മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളിലാണ് താരം എത്തുന്നത്. ഇപ്പോഴിതാ സിനിമാ രംഗത്ത് ഏറെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറിയ താരം, കുഞ്ഞുനാള്‍ മുതല്‍ താന്‍ നേരിട്ട

ബോഡി ഷെയ്മിങിനെ കുറിച്ചും ഇപ്പോള്‍ മലയാള സിനിമയിലുള്ള സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ചു നല്‍കിയ അഭിമുഖത്തിലാണ് മാല പാര്‍വ്വതി ഇതേ കുറിച്ച് എല്ലാ തുറന്ന് പറഞ്ഞത്. കുട്ടിക്കാലം മുതല്‍ തന്നെ താന്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് മാല പാര്‍വ്വതി പറയുന്നത്.. സിനിമയില്‍ വന്നപ്പോഴും തനിക്ക് ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ചെറുപ്പകാലത്തേ ബോഡി ഷെയ്മിങ് നേരിട്ട താരം സിനിമാ രംഗത്തേക്ക് വന്നപ്പോള്‍ നമ്മള്‍ എങ്ങനെയാണ് മറ്റുള്ളവരുടെകാഴ്ചയെ സ്വാധീനിക്കുക എന്നതോര്‍ത്ത്

ഒരുപാട് വേവലാതിപ്പെട്ടിട്ടുണ്ടത്രെ…തടിയുള്ള കൂട്ടത്തിലായിരുന്നു. നമ്മള്‍ മറ്റുള്ളവരുട കാഴ്ചയാണല്ലോ. അപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ കാഴ്ചയെ പ്രശ്‌നമാക്കുന്നത് തെറ്റാണെന്ന് വിശ്വസിച്ചിരുന്നു പക്ഷെ, പുറത്തുപോയിത്തുടങ്ങിയപ്പോള്‍ അത് മാറി… എന്നാണ് നടി പറയുന്നത്. എന്തായാലും ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള നടിയാണ് താന്‍ എന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിക്കാന്‍ മാല പാര്‍വ്വതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍വ്വതി തിരുവോത്ത്, മഞ്ജു വാര്യര്‍ പോലുള്ള നടികളുടെ

കടന്നുവരവ് ഇന്നത്തെ മലയാള സിനിമയിലെ സ്ത്രീ വേഷങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട് എന്നാണ് മാല പാര്‍വ്വതിയുടെ അഭിപ്രായം. സിനിമയിലെ കേന്ദ്ര കഥാപാത്രമായി മാറാനും സിനിമ മുന്നോട്ട് കൊണ്ടുപോകാന്‍ സ്ത്രീകള്‍ക്കും കഴിയുമെന്നും അവര്‍ തെളിയിച്ചു. ഇത്തരം മാറ്റങ്ങള്‍ സിനിമാ ലോകത്ത് വരാന്‍ സോഷ്യല്‍ മീഡിയയ്ക്കും വലിയൊരു പങ്കുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.