മമ്മൂട്ടി നന്നായി അഭിനയിച്ചു എന്ന് പറയുന്നത് വെളുത്തവാവ് ദിവസം സൂര്യഗ്രഹണം ഉണ്ടാവില്ല എന്ന് പറയുന്നത് പോലെ!!!

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി രാഹുല്‍ സദാശിവനൊരുക്കിയ ചിത്രം ഭ്രമയുഗം ബോക്‌സോഫീസില്‍ തകര്‍ക്കുകയാണ്. കൊടുമണ്‍ പോറ്റിയായി മമ്മൂട്ടിയുടെ വേഷപകര്‍ച്ച ആരാധകലോകം ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ നിറയെ മെഗാതാരത്തിന് കൈയ്യടിച്ചുള്ള പോസ്റ്റുകളാണ് നിറയുന്നത്. കൊടുമണ്‍ പോറ്റിയുടെ പിന്നിലെ…

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി രാഹുല്‍ സദാശിവനൊരുക്കിയ ചിത്രം ഭ്രമയുഗം ബോക്‌സോഫീസില്‍ തകര്‍ക്കുകയാണ്. കൊടുമണ്‍ പോറ്റിയായി മമ്മൂട്ടിയുടെ വേഷപകര്‍ച്ച ആരാധകലോകം ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ നിറയെ മെഗാതാരത്തിന് കൈയ്യടിച്ചുള്ള പോസ്റ്റുകളാണ് നിറയുന്നത്.

കൊടുമണ്‍ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. ചിത്രത്തില്‍ വില്ലനായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. അര്‍ജുന്‍ അശോകനാണ് ചിത്രത്തിലെ നായകന്‍. പാണനായിട്ടാണ് അര്‍ജുന്‍ എത്തിയത്. ബ്ലാക്ക് ആന്റ് വൈറ്റിലെത്തിയ ഹൊറര്‍ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും കൈയ്യടി നേടുകയാണ്.

ചിത്രത്തിനെ കുറിച്ച് ജില്‍ ജോയ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മമ്മൂട്ടിയുടെ നടനം!

തിയേറ്ററില്‍ തരക്കേടില്ലാതെ ഇപ്പോഴും ഭ്രമയുഗം പ്രദര്‍ശനം തുടരുകയാണ്.

സിനിമയെ പറ്റി പല അഭിപ്രായങ്ങളും വരാം,

പക്ഷെ മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റി രണ്ട് അഭിപ്രായം ഉണ്ടാവില്ല.

ഭ്രമയുഗത്തിലെ പോറ്റിയുടെ കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടി തയ്യാറായത് കൈയ്യടി അര്‍ഹിക്കുന്നു.

സത്യം പറഞ്ഞാല്‍ ഇങ്ങനെ ഒക്കെ എഴുതാന്‍ എനിക്ക് ഒട്ടും ഇഷ്ടം അല്ല.

കാരണം, മമ്മൂട്ടി നന്നായി അഭിനയിച്ചു എന്നൊക്കെ പറയുന്നത് വെളുത്തവാവ് ദിവസം സൂര്യഗ്രഹണം ഉണ്ടാവില്ല എന്ന് പറയുന്നത് പോലെ ആണ്.

വെളുത്തവാവ് ദിനത്തില്‍ സൂര്യഗ്രഹണം ഉണ്ടാവില്ല എന്നത് ഫാക്ട് ആണ്. അത് പ്രേത്യേകിച്ചു എടുത്ത് പറയേണ്ട ആവിശ്യമില്ലല്ലോ..

കൊടുമന്‍ പോറ്റി, മമ്മൂട്ടിയുടെ ഈ അടുത്ത് ചെയ്ത ഏറ്റവും മികച്ച പ്രകടനം! എന്നാണ് ജില്‍ പങ്കുവച്ചത്.