‘തല്ല് മാല, അജഗജാന്തരം ഈ രണ്ട് അടി പടങ്ങളും ഇഷ്ടപ്പെടാത്തവയാണ്, പക്ഷെ RDX വ്യത്യസ്തമാവുന്നത് അവിടെയാണ്’

അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ തിയേറ്റര്‍ ഇരുകൈയും നീട്ടിയ ചിത്രമാണ് ആര്‍ഡിഎക്‌സ്. ആ്ന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച്…

അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ തിയേറ്റര്‍ ഇരുകൈയും നീട്ടിയ ചിത്രമാണ് ആര്‍ഡിഎക്‌സ്. ആ്ന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ജില്‍ ജോയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘തല്ല് മാല, അജഗജാന്തരം ഈ രണ്ട് അടി പടങ്ങളും ഇഷ്ടപ്പെടാത്തവയാണ്, പക്ഷെ RDX വ്യത്യസ്തമാവുന്നത് അവിടെയാണ്’ എന്നാണ് ജില്‍ ജോയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇന്നലെ RDX കണ്ടു..
ആദ്യമേ പറയട്ടെ, തല്ല് മാല, അജഗജാന്തരം ഈ രണ്ട് അടി പടങ്ങളും എനിക്ക് ഇഷ്ടപെടാത്തവയാണ്..
കാരണം, സ്‌ക്രീനിലെ കഥാപാത്രങ്ങളോട് മാനസികമായി അടുപ്പം തോന്നിയിരുന്നില്ല..
പക്ഷെ RDX വ്യത്യസ്തമാവുന്നത് അവിടെയാണ്..
ഒരു മനുഷ്യനും പൊറുക്കാന്‍ പറ്റാത്ത ഒരു കാര്യം ഇതിലെ വില്ലന്മാര്‍ ചെയ്യുന്നുണ്ട്..
ആ ഒരു ഒറ്റ കാരണം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചത് കൊണ്ട്, അടിയൊക്കെ നല്ല ഫീലില്‍ കാണാന്‍ പറ്റി..
Verdict : Fully Satisfied.??
ഷെയിന്‍ നിഗം – How cute and Terror you are-
ആന്റണി പെപ്പെ : എന്തൊരു മാസ് അപ്പീലാണ് നിങ്ങള്‍ക്ക്.
നീരജ് മാധവ് : എന്തൊരു ഫ്‌ളക്‌സ്ബിള്‍ ആണ് നിങ്ങള്.
ബാബു ആന്റണി : ലേശം കൂടെ റോള്‍ ഈ മനുഷ്യന് കൊടുക്കാമായിരിന്നു.. ഉള്ളത് അടിപൊളി ??
ചിത്രത്തില്‍ രണ്ട് നായികമാര്‍ ആണ് ഉള്ളത്..
മഹിമ നമ്പ്യാര്‍ : ഇവരുടെ പെര്‍ഫോമന്‍സ് നന്നായി ഇഷ്ടപ്പെട്ടു..
രണ്ട് വികാരങ്ങള്‍ മഹിമ പ്രകടിപ്പിക്കുന്നുണ്ട്, അത് രണ്ടും അടിപൊളി ??
ഐമ സെബാസ്റ്റ്യന്‍ : സ്‌ക്രീനില്‍ കാണാന്‍ നല്ല ലുക്ക് ആയിരുന്നു..
മാല പാര്‍വതിയും ലാലും, നന്നായി തന്നെ അവര്‍ക്ക് കിട്ടിയ റോള്‍ ചെയ്തു..
ഇനി പടം കണ്ടു കഴിഞ്ഞപ്പോള്‍ കെട്ടി പിടിച്ച് ഉമ്മ കൊടുക്കാന്‍ തോന്നിയ ഒരു നടന്‍ ഉണ്ട്..
ഈ പടത്തിലെ വില്ലന്‍..
വിഷ്ണു അഗസ്ത്യ ??.
ഇങ്ങേരെ പോലെ ഉള്ള ആളുകളെ ജീവിതത്തില്‍ ഒരിക്കലും നേരിട്ട് കാണാതിരിക്കാന്‍ തോന്നി പോവും.. അത്ര നന്നായി പുള്ളി ചെയ്തു വെച്ചിട്ടുണ്ട്..
RDX ലെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരോടും ഒന്നേ പറയാനുള്ളു..
‘കൊട് കൈ ‘!.
മഹിമ ഗ്രൂപ്പില്‍ ഉണ്ടെങ്കില്‍ ഒരു ഹായ് പ്രതീക്ഷിക്കുന്നു.

നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കെജിഎഫ്’, ‘വിക്രം, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍മ്പറിവാണ് ‘ആര്‍ഡിഎക്സിടന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി എന്നിവരും വേഷമിടുന്നു. ആദര്‍ശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ‘ആര്‍ഡിഎക്സ്’ (‘റോബര്‍ട്ട് ഡോണി സേവ്യര്‍’) നിര്‍മിക്കുന്നത്. മനു മന്‍ജിത്താണ് ചിത്രത്തിന്റെ ഗാനരചന.