ഷെയ്ന്‍ നിഗം ചിത്രം ഖുര്‍ബാനി; ഫസ്റ്റ് ലുക്ക് പുറത്ത്

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഖുര്‍ബാനി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം നടനുമായി ബന്ധപ്പെട്ട വിവാദത്തിനിടെ നീണ്ട് പോകുകയായിരുന്നു. 2019ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ജിയോ വി രചനയും സംവിധാനം നിര്‍വഹിച്ചിരിക്കുന്ന സിനിമ ഒരു പ്രണയ ചിത്രമാണെന്നാണ് ഫസ്റ്റ് ലുക്കില്‍ നിന്നും ലഭിക്കുന്ന സൂചന.

മഹാ സുബെയ്ര്‍ വര്‍ണചിത്ര അവതരിപ്പിക്കുന്ന ചിത്രം മാഹാ സുബെയ്‌റാണ് നിര്‍മിച്ചിരിക്കുന്നത്. സുനോജ് വേലായുധനാണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ജോണ്‍കുട്ടി എഡിറ്ററും. സൈനുദ്ദീനാണ് ഖുര്‍ബാനിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സാഹസ് ബാലയാണ് കലാ സംവിധായകന്‍. ഷെയ്ന്‍ പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രം ആര്‍ഡിഎക്‌സ് തിയേറ്ററുകളില്‍ വന്‍ ഹിറ്റായി മാറുകയാണ്.