അയല്‍ വാശി കണ്ടു, ഇഷ്ടപ്പെട്ടില്ല!!!

നിഖില വിമലിനെയും സൗബിന്‍ ഷാഹിറിനെയും പ്രധാന കഥാപാത്രമാക്കി നവാഗതനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്ത ചിത്രമാണ് അയല്‍ വാശി. ചിത്രം കഴിഞ്ഞ ദിവസം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മുഴുനീള കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം എത്തുന്നത്. സൗബിനും നിഖില…

നിഖില വിമലിനെയും സൗബിന്‍ ഷാഹിറിനെയും പ്രധാന കഥാപാത്രമാക്കി
നവാഗതനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്ത ചിത്രമാണ് അയല്‍ വാശി. ചിത്രം കഴിഞ്ഞ ദിവസം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മുഴുനീള കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം എത്തുന്നത്.

സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് അയല്‍ വാശി. സൗബിനും നിഖില വിമലിനുമൊപ്പം ബിനു പപ്പുവിനും നസ്ലിനും ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

എന്നാല്‍ ചിത്രത്തിന് ആദ്യ ദിനം തന്നെ തിളങ്ങാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രം കണ്ട നിരാശയാണ് ജില്‍ ജോയ് പങ്കുവച്ചിട്ടുള്ളത്.

അയല്‍ വാശി കണ്ടു.
ഇഷ്ടപ്പെട്ടില്ല.

എന്തേലും ആവട്ടെ, ചൂടില്‍ നിന്ന് രക്ഷ നേടാന്‍ രണ്ടേകാല്‍ മണിക്കൂര്‍ തിയേറ്ററിലെ AC യില്‍ ഇരിക്കാമെന്ന് വിചാരിച്ചു കണ്ടാല്‍ പോലും നിരാശയാവും ഫലം.. കാരണം പടം 2 മണിക്കൂര്‍ പോലും ഇല്ല . ??

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനില്‍ പകിട പമ്പരം എന്നൊരു പരിപാടി ഉണ്ടായിരുന്നു..
ദയവ് ചെയ്ത് സംവിധായകര്‍ അന്ന് അവര്‍ ഒരു എപ്പിസോഡില്‍ കാണിക്കാന്‍ തയ്യാറാക്കുന്ന രീതിയിലുള്ള കോണ്ടന്റ് നീട്ടി വലിച്ചു സിനിമ ഇറക്കല്ലേ.. കണ്ട് കണ്ട് മടുത്തു.. അതുകൊണ്ടാണ് എന്നാണ് ജില്‍ കുറിച്ചത്.