ജിസ് ജോയിയുടെ ത്രില്ലർ ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും!!

ബിജു മേനോനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു. ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ പ്രൊജക്റ്റിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്. ജിസ് ജോയിയുടെ സംവിധാനത്തിലുള്ള മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും…

ബിജു മേനോനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു. ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ പ്രൊജക്റ്റിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്. ജിസ് ജോയിയുടെ സംവിധാനത്തിലുള്ള മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും ഇത്.ഫീൽ ഗുഡ് ചിത്രങ്ങളായിരുന്നു ജിസ് ജോയ് ഇതുവരെ സംവിധാനം ചെയ്തത്. പുതിയ ചിത്രം പൂർണ്ണമായും ത്രില്ലർ ജോണറിലാണ് അവതരണം എന്നാണ് അറിയിച്ചിരിക്കുന്നത്.

നവാഗതരായ ആനന്ദ്, ശരത്ത് എന്നിവരാണ് ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.കണ്ണൂരിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ പതിനേഴ് തിങ്കളാഴ്ച്ച തലശ്ശേരിയിൽ ആരംഭിക്കും. ചിത്രത്തിൽ ദിലീഷ് പോത്തൻ,ശങ്കർ രാമകൃഷ്ണൻ,അനുശ്രീ ,റീനു മാത്യൂസ്, കോട്ടയം നസീർ, ദിനേശ് ,അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിടുന്നു.

ശരൺ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിലാണ് ജിസ് ജോയ് ചിത്രം നിർമ്മിക്കുന്നത്. കലാസംവിധാനം അജയൻ മങ്ങാട് ആണ്.കോസ്റ്റ്യൂം ഡിസൈൻ നിഷാദ്, മേക്കപ്പ് റോണക്‌സ് സേവ്യർ . നേരത്തെ അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ എന്നീ ചിത്രങ്ങളിൽ ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചിരുന്നു