‘അതെ ഞങ്ങൾ സെപ്പറേറ്റഡ് ആണ് വിവാഹ മോചിതരായി’; ​ഗോസിപ്പുകളോട് പ്രതികരിച്ച് ജിഷിൻ

ടെലിവിഷൻ, സീരിയൽ താരങ്ങളായ ജിഷിൻ മോഹനും വരദയും വിവാഹ മോചിതരായെന്ന തരത്തിൽ പലവട്ടം സോഷ്യൽ മീഡിയയിൽ ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഈ ഗോസിപ്പുകളോട് ഇരുവരും പ്രതികരിച്ചിരുന്നതേയില്ല. വളരെ സ്വകാര്യമായ കാര്യമാണെന്നുംഎന്തിനാണ് അതിന് മറുപടി നൽകേണ്ടതെന്നുമായിരുന്നു…

ടെലിവിഷൻ, സീരിയൽ താരങ്ങളായ ജിഷിൻ മോഹനും വരദയും വിവാഹ മോചിതരായെന്ന തരത്തിൽ പലവട്ടം സോഷ്യൽ മീഡിയയിൽ ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഈ ഗോസിപ്പുകളോട് ഇരുവരും പ്രതികരിച്ചിരുന്നതേയില്ല. വളരെ സ്വകാര്യമായ കാര്യമാണെന്നുംഎന്തിനാണ് അതിന് മറുപടി നൽകേണ്ടതെന്നുമായിരുന്നു ജിഷിൻറെയും വരദയുടെയും മറുപടി.വരദ മകനൊപ്പം പുതിയ ഫ്ലാറ്റില്ക്ക് മാറി താമസിച്ചതും സോഷ്യൽ മീഡിയയിലൂടെ നവലിയ ചർച്ചയായി. ഒടുവിൽ തങ്ങൾ വിവാഹമോചിതരായി എന്ന് അറിയിച്ചിരിക്കുകയാണ് ജിഷിൻ മോഹൻ.

ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ‘അതെ ഞങ്ങൾ സെപ്പറേറ്റഡ് ആണ് വിവാഹ മോചിതരായി’ എന്ന് ജിഷിൻ വ്യക്തമാക്കിയത്. എന്നാൽ ഇതിൻറെ കാരണങ്ങളൊന്നും താരം തുറന്ന് പറഞ്ഞില്ല. വേർപിരിഞ്ഞെങ്കിലും തമ്മിൽ കോണ്ടാക്ടുണ്ടോ മകൻറെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടോ വിളിക്കാറുണ്ടോ എന്നൊക്കെ അവതാരകൻ ചോദിച്ചപ്പോൾ, ആ വിഷയത്തെ കുറിച്ച്‌ തനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്നും ജിഷിൻ വ്യക്തമാക്കി.