പണം വാരിയ മമ്മൂട്ടി ചിത്രങ്ങള്‍, മൈക്കളപ്പനെ പിടിക്കാന്‍ പോറ്റിക്ക് ചങ്കൂറ്റമുണ്ടോ, കണക്കുകള്‍ ഇങ്ങനെ

ഇന്ത്യയൊട്ടാകെ തരംഗം തീര്‍ക്കുകയാണ് ഭ്രമയുഗം. കരിയറിലെ ഏറ്റവും മികച്ച കാലത്തിലൂടെ കടന്ന് പോവുകയാണ് മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടി. ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നതിനൊപ്പം ഞെട്ടിക്കുന്ന പ്രകടനങ്ങളുമായാണ് മമ്മൂക്ക നിറഞ്ഞു നില്‍ക്കുന്നത്. ഭീഷ്മ പര്‍വ്വം,…

ഇന്ത്യയൊട്ടാകെ തരംഗം തീര്‍ക്കുകയാണ് ഭ്രമയുഗം. കരിയറിലെ ഏറ്റവും മികച്ച കാലത്തിലൂടെ കടന്ന് പോവുകയാണ് മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടി. ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നതിനൊപ്പം ഞെട്ടിക്കുന്ന പ്രകടനങ്ങളുമായാണ് മമ്മൂക്ക നിറഞ്ഞു നില്‍ക്കുന്നത്. ഭീഷ്മ പര്‍വ്വം, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ഭ്രമയുഗം എന്നിങ്ങനെ അടുത്ത കാലത്ത് മമ്മൂട്ടിയുടേതായി പുറത്ത് വന്ന ചിത്രങ്ങളെല്ലാം വ്യത്യസ്തമായിരുന്നു.

ഇപ്പോള്‍ പണം വാരിയ മമ്മൂട്ടി ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വന്നിട്ടുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ലിസ്റ്റില്‍ ആറ് മമ്മൂട്ടി ചിത്രങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭീഷ്മപര്‍വം ആണ് ഒന്നാം സ്ഥാനത്ത്. 87.65 കോടിയാണ് ചിത്രം ആകെ നേടിയതെന്ന് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നു. പക്കാ മാസ് ആയി മമ്മൂട്ടി എത്തിയ ഈ ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ളത് കണ്ണൂര്‍ സ്‌ക്വാഡ് ആണ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം 83.75കോടിയാണ് ആകെ നേടിയ കളക്ഷന്‍.

മൂന്നാം സ്ഥാനത്ത് വൈശാഖിന്റെ സംവിധാനത്തില്‍ എത്തിയ മധുരരാജ ആണ്. 50.25കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. നാലാം സ്ഥാനത്ത് അബ്രഹാമിന്റെ സന്തതികള്‍ (40കോടി), അഞ്ചാം സ്ഥാനത്ത് റോഷാക്ക്(39.1 കോടി), ആറാം സ്ഥാനത്ത് ഷൈലോക്ക് (39 കോടി) എന്നിവയാണ്. ഇതുവരെ ഭ്രമയുഗം നേടിയ കളക്ഷന്‍ 34 കോടിക്ക് മേലാണ്. അതുകൊണ്ട് തന്നെ ഈ ചിത്രങ്ങളില്‍ പലതിനെയും അടുത്ത ദിവസം തന്നെ മറികടന്നേക്കും.