ഇവൻ വ്യായാമം ചെയ്യാൻ കാണിക്കുന്ന ശുഷ്‌കാന്തിയുടെ പകുതി കാണിച്ചിരുന്നേൽ എന്റെ വയറ് എന്നേ കുറഞ്ഞേനെ!

മലയാള ടെലിവിഷന്‍ രംഗത്ത് സജീവമായി തിളങ്ങി നില്‍ക്കുന്ന താരമാണ് ജിഷിന്‍ മോഹന്‍. ഇപ്പോള്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന ഹിറ്റായ നിരവധി സീരിയലുകളിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ് ജിഷിന്‍. തന്റെ  വിശേഷങ്ങൾ എല്ലാം ജിഷിൻ വളരെ…

Jishin-fb-post

മലയാള ടെലിവിഷന്‍ രംഗത്ത് സജീവമായി തിളങ്ങി നില്‍ക്കുന്ന താരമാണ് ജിഷിന്‍ മോഹന്‍. ഇപ്പോള്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന ഹിറ്റായ നിരവധി സീരിയലുകളിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ് ജിഷിന്‍. തന്റെ  വിശേഷങ്ങൾ എല്ലാം ജിഷിൻ വളരെ രസകരമായ രീതിയിൽ ആണ് പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. ജിഷിന്റെ ആ അവതരണം ആരാധകർക്ക് ഏറെ ഇഷ്ടവുമാണ്.   പലപ്പോഴും ജിഷിന് പങ്കുവെക്കുന്ന ചിത്രങ്ങളേക്കാൾ ഏറെ ശ്രദ്ധ നേടുക ജിഷിന് നൽകുന്ന തലക്കെട്ടുകൾ ആയിരിക്കും. എല്ലാ തലകെട്ടുകളിലും നർമ്മം ചാലിച്ചാണ് ജിഷിൻ തന്റെ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ജിഷിൻ പങ്കുവെച്ച  പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ജിഷിന്റെ ഈ കുറുപ്പും ആരാധകരെ ചിരിപ്പിക്കും വിധമുള്ളതാണ്. കുറുപ്പ് വായിക്കാം.

ഒരു ദിവസം ബാൽക്കണിയിൽ വന്നു നോക്കുമ്പോഴുണ്ട് ചെറുക്കൻ ഭയങ്കര പുഷ് അപ്പ്‌. ഇവനിതൊക്കെ ആര് പഠിപ്പിച്ചു കൊടുത്തെന്ന് അത്ഭുതപ്പെട്ടു നിന്നപ്പോഴുണ്ട് അവൻ ദാണ്ടേ ഒരു കൈ കൊണ്ട് പുഷ് അപ്പ്‌ ചെയ്യുന്നു!!. അതും കാലൊക്കെ കറക്റ്റ് പൊസിഷനിൽ വച്ചിട്ട്!!. ഞെട്ടൽ അവിടം കൊണ്ടും തീർന്നില്ല. അവനു രണ്ടു കയ്യും ഇല്ലാതെ പുഷ് അപ്പ്‌ ചെയ്യണമത്രേ. കാലം പോയൊരു പോക്കേ.. ഇവൻ exercise ചെയ്യാൻ കാണിക്കുന്ന ശുഷ്‌കാന്തിയുടെ പകുതി കാണിച്ചിരുന്നേൽ എന്റെ വയറ് എന്നേ കുറഞ്ഞേനെ. എന്ത് ചെയ്യാനാ.. ദിവസവും വിചാരിക്കും, നാളെ മുതൽ രാവിലെ എഴുന്നേറ്റ് നടക്കാൻ പോണം, ജിമ്മിൽ പോണം എന്നൊക്കെ. വലിയ കാര്യത്തിൽ അലാറം ഒക്കെ വെയ്ക്കും. എന്നിട്ട് അലാറം അടിക്കുന്ന സൗണ്ട് കേട്ടാസ്വദിച്ച് ഉറങ്ങും. അവള് ഉറക്കം ഞെട്ടി വന്ന് അലാറം ഓഫാക്കും. രണ്ടുമൂന്നു ദിവസം ഇത് പതിവായപ്പോൾ നാലാം ദിവസം ഗതികെട്ടിട്ട്, അവള് നടുപ്പുറത്തിനിട്ടൊരു ചവിട്ട് തന്നു.ദേ കിടക്കുന്നു കട്ടിലിനു താഴെ. എന്നാലെങ്കിലും എഴുന്നേറ്റ് ജിമ്മിൽ പോകും എന്ന് വിചാരിച്ചു കാണും പാവം. പിന്നേ.. എന്റെ പട്ടി പോകും. വീണിടത്തു തന്നെ കിടന്നുറങ്ങി. അല്ലാതെന്ത്‌ ചെയ്യാനാ… ഇനിയിപ്പോ ഈ ചെറുക്കന്റെ പ്രവൃത്തിയിൽ ഇൻസ്പിരേഷൻ ഉൾക്കൊണ്ട് വീണ്ടും അലാറം വച്ച് തുടങ്ങണം . ചവിട്ട് കൊള്ളാൻ എന്റെ ജീവിതം ഇനിയും ബാക്കി.