‘നസ്രിയയെ കെട്ടിയ മൊട്ടത്തലയന്‍ മാപ്പിള’ എന്ന് പരിഹസിച്ചിരുന്നവര്‍ ഇന്ന് ഫഹദ് നെ കൊണ്ടാടുകയാണ്!

തിയേറ്ററുകളിലെ മികച്ച വിജയത്തിന് പിന്നാലെ ഒടിടിയിലെത്തിയ ചിത്രമാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘മാമന്നന്‍’. ഫഹദ് ഫാസില്‍, വടിവേലു, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.…

തിയേറ്ററുകളിലെ മികച്ച വിജയത്തിന് പിന്നാലെ ഒടിടിയിലെത്തിയ ചിത്രമാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘മാമന്നന്‍’. ഫഹദ് ഫാസില്‍, വടിവേലു, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ഈ മാസം 27-ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയത്. പിന്നാലെ നിരവധി ചര്‍ച്ചകളാണ് സോഷ്യലിടത്ത് ഉടലെടുത്തിരിക്കുന്നത്. ഫഹദ് ഫാസിന്റെ വില്ലന്‍ കഥാപാത്രമായ രത്‌നവേലുവാണ് നായകനേക്കാല്‍ ഹൈപ്പോടെ സോഷ്യലിടത്ത് കൈയ്യടി നേടുന്നത്. എന്താണോ മാരി സെല്‍വരാജ് ഉദ്ദേശിച്ചത് അതിനെ നേരെ വിപരീതമായിട്ടാണ് സിനിമയുടെ ഒടിടി റിലീസിന് ശേഷം സംഭവിക്കുന്നത്. ഫഹദിന്റെ സവര്‍ണ്ണ കഥാപാത്രത്തെ മാസായി ചിത്രീകരിക്കാനുള്ള ശ്രമമാണ് തമിഴകത്ത് നടക്കുന്നത്.

അതേസമയം, ചിത്രത്തിലെ ഫഹദിനെ അഭിനന്ദിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ജിതിന്‍ ജോസഫ് മൂവി ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. നസ്രിയയെ കെട്ടിയ മൊട്ടത്തലയന്‍ മാപ്പിള എന്ന് ഫഹദ് നെ പരിഹസിച്ചിരുന്ന തമിഴന്മാര്‍ ഇന്ന് insta യിലും twitter ലുമൊക്കെ ഫഹദ് നെ കൊണ്ടാടുകയാണ്.

മാരി സെല്‍വരാജ് ഒരുക്കിയ മാമന്നനില്‍ ഫഹദ് അവതരിപ്പിച്ച രത്‌നവേലു എന്ന കഥാപാത്രത്തെയാണ് തമിഴര്‍ ആഘോഷമാക്കുന്നത്. രത്‌നവേലു ഒരു ജാതി വെറിയന്‍ ആണെങ്കിലും പടം എടുത്തു വന്നപ്പോള്‍ അയാള്‍ക്ക് കുറച്ച് മാസ്സ് പരിവേഷവും close up ഷോട്ടുകളും കൂടിപ്പോയി.

പോരാത്തതിന് നായകനായി എതിരെ നിന്ന ഉദയാനിധിയെ ഫഹദ് അഭിനയിച്ചു അസ്തമിപ്പിച്ചു കളഞ്ഞതും ഒരു കാരണമായി. എന്തായാലും ഒരിക്കല്‍ തന്നെ പുച്ഛിച്ച തമിഴന്മാരെ ക്കൊണ്ട്, തന്റെ character ബിജിഎം ഉം കയറ്റി സ്റ്റാറ്റസ് ഇടീക്കണമെങ്കില്‍ സമ്മതിച്ചേ മതിയാവൂ അയാളുടെ കഴിവിനെ എന്നാണ് ജിതിന്‍ കുറിച്ചത്.