‘പ്രതിഷേധം സിവില്‍ അല്ലെങ്കില്‍ പ്രതികരണവും ഒട്ടും സിവില്‍ ആയിരിക്കില്ല’

മമ്മൂട്ടിയുടെ ചിത്രം ‘നന്‍ പകല്‍ നേരത്ത് മയക്കം’ തിയേറ്ററില്‍ ഇറങ്ങുമ്പോള്‍ എത്ര പേര് വരുമെന്ന് നോക്കാമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. രഞ്ജിത്ത് സമാപന സമ്മേളന ചടങ്ങില്‍ സംസാരിക്കാനെത്തിയപ്പോള്‍ കുറച്ചു പേര്‍…

മമ്മൂട്ടിയുടെ ചിത്രം ‘നന്‍ പകല്‍ നേരത്ത് മയക്കം’ തിയേറ്ററില്‍ ഇറങ്ങുമ്പോള്‍ എത്ര പേര് വരുമെന്ന് നോക്കാമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. രഞ്ജിത്ത് സമാപന സമ്മേളന ചടങ്ങില്‍ സംസാരിക്കാനെത്തിയപ്പോള്‍ കുറച്ചു പേര്‍ അദ്ദേഹത്തെ കൂവിയിരുന്നു. അതിന് സംവിധായകന്‍ മറുപടി നല്‍കിയതിങ്ങനെയായിരുന്നു. ‘തിരുവനന്തപുരത്ത് നിന്നുള്ള എന്റെ സുഹൃത്ത് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് എന്നെ വിളിച്ച് പറഞ്ഞു ചേട്ടന്‍ എഴുന്നേറ്റ് സംസാരിക്കാന്‍ വരുമ്പോള്‍ കൂവാന്‍ ഒരു ഗ്രൂപ് തീരുമാനിച്ചിട്ടുണ്ടെന്ന്. ഞാന്‍ പറഞ്ഞു നല്ല കാര്യമാണ് കൂവി തെളിയുക തന്നെ വേണം. കൂവല്‍ ഒന്നും എനിക്ക് പുത്തിരി അല്ല.

1996ല്‍ എസ്എഫ്ഐയില്‍ തുടങ്ങിയതാണ് എന്റെ ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമല്ല അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. പിന്നെ മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററില്‍ വരും അപ്പോള്‍ എത്ര പേര് കാണാന്‍ വരുമെന്നുള്ളത് നമ്മുക്ക് നോക്കാം’. ഇതായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍. ഇപ്പോഴിതാ വിഷയത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പ്ലാന്‍ ചെയ്തു കൂവിയിട്ടുണ്ടെങ്കില്‍ രഞ്ജിത്ത് നു പ്രതികരിക്കാനും അവകാശം ഉണ്ടെന്നാണ് ജിതിന്‍ ജോസഫ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

രഞ്ജിത്ത് പറഞ്ഞത് പലര്‍ക്കും കൊണ്ടെങ്കില്‍ നന്നായി പോയി… നടത്തിപ്പിനെ കുറിച്ച് പരാതി ഉണ്ടേല്‍ സംസാരിക്കാന്‍ എഴുന്നേക്കുമ്പോള്‍ കൂവുക അല്ല വേണ്ടേ…പ്ലാന്‍ ചെയ്തു കൂവിയിട്ടുണ്ടെങ്കില്‍ രഞ്ജിത്ത് നു പ്രതികരിക്കാനും അവകാശം ഉണ്ട്… കൂവിയവരെ മാത്രം ആണ് പുള്ളി അങ്ങനെ അഭിസംബോധന ചെയ്‌തേ… അല്ലാതെ എല്ലാ delegates നെയും അല്ല…. പ്രതിഷേധിക്കാനും പരാതി പറയാനും ജനാധിപത്യ പരമായ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ, അതിനൊന്നും നിക്കാതെ സംസാരിക്കാന്‍ സമ്മതിക്കാതെ കൂആവുന്നത് വെറും തരം താഴ്ന്ന പരിപാടി ആണ്. So ഇരന്നു വാങ്ങിയതും പൊതിഞ്ഞു കെട്ടി വീട്ടില്‍ പോവുക… ഇതൊക്കെ അങ്ങേര്‍ക്കു തീരെ പുത്തരിയല്ല.പ്രതിഷേധം സിവില്‍ അല്ലെങ്കില്‍ പ്രതികരണവും ഒട്ടും സിവില്‍ ആയിരിക്കില്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.