‘എന്റെ പോന്നു ജയേട്ടാ.. ഇനിയെങ്കിലും ഇതുപോലുള്ള ഐറ്റംസിനു തല വെക്കരുതേ’

ജയസൂര്യയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്താടാ സജി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ സജിയെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ…

ജയസൂര്യയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്താടാ സജി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ സജിയെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എന്റെ പോന്നു ജയേട്ടാ.. ഇനിയെങ്കിലും ഇതുപോലുള്ള ഐറ്റംസിനു തല വെക്കരുതേയെന്നാണ് ജിതിന്‍ ജോസഫ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

എന്റെ പോന്നു ജയേട്ടാ.. നിങ്ങളോട് മാത്രേ പറയാനുള്ളൂ ട്ടാ. കത്തനാര്‍, ആട് 3 പോലുള്ള ബ്രഹ്‌മാണ്ഡ items ഇറക്കാനുള്ള താങ്കള്‍ ഇങ്ങനെ നിരന്തരമായി പരിപ്പുവടകളില്‍ അഭിനയിച്ചാല്‍, ആളുകള്‍ക്ക് ഒരു മുന്‍വിധി വന്ന് കഴിഞ്ഞാല്‍ എത്ര പോസിറ്റീവ് വന്നാലും അത് താങ്കളുടെ biggies നെ ബാധിക്കും.
ഇനിയെങ്കിലും ഇതുപോലുള്ള items നു തല വെക്കരുതേ ??. താങ്കളോടുള്ള ഇഷ്ടം കൊണ്ടും, താങ്കളുടെ കഴിവ് അറിയാവുന്നതുകൊണ്ടും പറഞ്ഞുപോകുന്നതാണ്. Please respect your skill as an actor ??. കട്ട waiting for കത്താനര്‍

ചിത്രത്തില്‍ നായിക നിവേദ തോമസാണ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമയുടെ നിര്‍മ്മാണം. ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. എഡിറ്റിംഗ് രതീഷ് രാജ്.

ഒരു ഫാമിലി കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന സിനിമയുടെ സംഗീതം വില്യം ഫ്രാന്‍സിസ് നിര്‍വഹിക്കുന്നു. കലാസംവിധാനം ഷിജി പട്ടണം, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, സ്റ്റില്‍-പ്രേം ലാല്‍, ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍.