വിനീതിന്റെ അടുത്ത ചിത്രത്തിൽ നായകൻ പ്രണവ്!!

യുവതാരങ്ങളിൽ ശ്രദ്ധയനാണ് പ്രണവ് മോഹൻലാൽ. താരപുത്രൻ എന്ന പദവിയിൽ ഒട്ടും താൽപര്യമില്ലാത്ത പ്രണവ് അഭിനയത്തെക്കാളൊക്കെ ഒറ്റയ്ക്കുള്ള യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടനാണ്.വളരെ ലളിതമായ ജിവിതി രീതി ആഗ്രഹിക്കുന്ന താരമാണ് പ്രണവ്. വിനീത് ശ്രിനിവീസന്റെ ‘ഹൃദയം’…

യുവതാരങ്ങളിൽ ശ്രദ്ധയനാണ് പ്രണവ് മോഹൻലാൽ. താരപുത്രൻ എന്ന പദവിയിൽ ഒട്ടും താൽപര്യമില്ലാത്ത പ്രണവ് അഭിനയത്തെക്കാളൊക്കെ ഒറ്റയ്ക്കുള്ള യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടനാണ്.വളരെ ലളിതമായ ജിവിതി രീതി ആഗ്രഹിക്കുന്ന താരമാണ് പ്രണവ്. വിനീത് ശ്രിനിവീസന്റെ ‘ഹൃദയം’ എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്.

Pranav-mohanlal

ഏതാണ്ട് കഴിഞ്ഞ ഒരുവർഷമായി സിനിമയിൽ നിന്നെല്ലാം വിട്ടുനിന്ന തന്റെ യാത്രകളുമായി മുന്നോട്ട് പോവുകയാണ് താരം . ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം പ്രണവ് സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. പ്രണവ് നായകനാവുന്ന പുതിയ നിരവധി ലൈൻഅപ്പുകളാണ് വരുന്നത്. അതിൽ പുറത്ത് വരുന്ന വാർത്ത വിനീത് ശ്രിനിവീസന്റെ അടുത്ത ചിത്രത്തിൽ പ്രണവ് നായകവുന്നു എന്നതാണ്.

വിനീതിന്റെ അടുത്ത സിനിമയുടെ തിരക്കഥ പൂർത്തിയായിയെന്നും പ്രണവ് മോഹൻലാലായിരിക്കും നായകനാകുന്നത് എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഈ വർഷം രണ്ടാം പദത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമത്രെ. അതേ സമയം ഈ ചിത്രത്തെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. നേരത്തെ നിർമ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം ഈ വർഷം പ്രണവിന്റെ സിനിമ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.