ജോമോളെ കുറിച്ച് അമ്മായിയമ്മ പറഞ്ഞത് കേട്ടോ, ഇങ്ങനെയൊക്കെ ആകാന്‍ ഒരു മരുമകള്‍ക്ക് പറ്റുമോയെന്ന് ആരാധകര്‍

എന്ന് സ്വന്തം ജാനകിക്കുട്ടിയെന്ന സിനിമയിലൂടെ മലയാളസിനിമയിലേക്കെത്തിയ നടിയാണ് ജോമോള്‍. ഒട്ടനവധി ചിത്രങ്ങളിലൂടെ ജോമോള്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ചാറ്റിംഗിലൂടെ പരിചയപ്പെട്ട ആളെ വിവാഹം ചെയ്ത് വിദേശത്തേക്ക് പോയ ജോമോള്‍ സിനിമാഭിനയത്തോട് താത്കാലികമായി വിടപറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ…

എന്ന് സ്വന്തം ജാനകിക്കുട്ടിയെന്ന സിനിമയിലൂടെ മലയാളസിനിമയിലേക്കെത്തിയ നടിയാണ് ജോമോള്‍. ഒട്ടനവധി ചിത്രങ്ങളിലൂടെ ജോമോള്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ചാറ്റിംഗിലൂടെ പരിചയപ്പെട്ട ആളെ വിവാഹം ചെയ്ത് വിദേശത്തേക്ക് പോയ ജോമോള്‍ സിനിമാഭിനയത്തോട് താത്കാലികമായി വിടപറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ജോമോളെ കുറിച്ച് ജോമോളുടെ അമ്മായിയമ്മ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ജോമോളുടെ അമ്മ തന്നെയാണ് ജോമോളുടെ ഭര്‍തൃമാതാവ് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ജോമോളിന്റെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ:

എന്റെ മകളെക്കുറിച്ച് ഞാന്‍ പറയുന്നത് അതൊരു പുകഴ്ത്തലായി പോകും. അതേ സമയം മകളുടെ ഭര്‍തൃമാതാവ് ഗീത എന്നെ രണ്ടു മൂന്ന് പ്രാവശ്യം വിളിച്ചു പറഞ്ഞു. മോളി ഇത് പോലെയൊരു മരുമകളെ തന്നതിന് ദൈവത്തിനും നിങ്ങള്‍ക്കും നന്ദി.
അതിന്റെ ക്രെഡിറ്റ് മോളിക്കാണ്. നിങ്ങള്‍ക്കാണ് നിങ്ങളുടെ കുടുംബത്തിനാണ് എന്നൊക്കെ. ഇനി എനിക്കൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് നിങ്ങളുടെ മകളെ മരുമകളായി തരണം, അതിനു നിങ്ങളുടെ മകളായി പിറക്കണം. അടുത്ത ജന്മവും എനിക്ക് മരുമകളായി ഇവള്‍ മതി അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ ശരിക്കും കണ്ണുനിറഞ്ഞു.