പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എം.സി. ജോസഫൈന്‍ കുഴഞ്ഞുവീണു

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം.സി.ജോസഫൈന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ കുഴഞ്ഞുവീണു. ജോസഫൈനെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവിലാണ് അവരുള്ളത്. സി പി എമ്മിന്റെ 23ാം…

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം.സി.ജോസഫൈന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ കുഴഞ്ഞുവീണു. ജോസഫൈനെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവിലാണ് അവരുള്ളത്. സി പി എമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചായിരുന്നു ഹൃദയാഘാതം.

mc-josephine

ജമ്മു കശ്മീരില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മുഹമ്മദ് യൂസഫ് തരിഗാമിയെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തിയിരുന്നു. സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചാണ് സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മതേതരത്വത്തിന്‍റെ മുഖാണ് അദ്ദേഹം. ഭരണത്തില്‍ പിണറായി തനിക്ക് വഴി കാട്ടിയെന്നും സ്റ്റാലിന്‍ പറഞ്ഞു. ‘സെമിനാറില്‍ പങ്കെടുക്കുന്നത് നിങ്ങളില്‍ ഒരാളായാണ്.  ആവേശത്തോടെയാണ് സെമിനാറിലേക്ക് എത്തിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്‍റെ പേര് തന്നെ തെളിവെന്നും’ സ്റ്റാലിന്‍ പറഞ്ഞു. ബ്രിട്ടീഷ് നയങ്ങളാണ് ബിജെപി സര്‍ക്കാര്‍ തുടരുന്നതെന്നും ബ്രിട്ടീഷുകാര്‍പോലും ചെയ്യാത്ത കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.