ജോഷി – ജോജു ജോര്‍ജ് ചിത്രം ‘ആന്റണി’ തുടങ്ങി!!!

പാപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആന്റണി’. ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്നു.…

പാപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആന്റണി’. ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്നു.

ജോഷിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് വിജയരാഘവന്‍ എന്നിവര്‍ തന്നെയാണ് ആന്റണിയിലും പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ആശ ശരത്തും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

മാത്രമല്ല, ജോജു ജോര്‍ജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് വലിയ വിജയം നേടിയ ആയിരുന്നു. കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രമായിട്ടാണ് ജോജു ജോര്‍ജ്ജ് എത്തിയത്.

പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷം ജോജുവും ജോഷിയും ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ഇരട്ട എന്ന ജനപ്രീയ സിനിമയ്ക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി.

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു. രചന – രാജേഷ് വര്‍മ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി ആര്‍ ഒ – ശബരി. മാര്‍ക്കറ്റിങ്ങ് പ്ലാനിങ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍.