ഇന്ത്യൻ ബോക്‌സോഫീസിൽ ചരിത്രം  എഴുതി വിജയ് ചിത്രം ‘ലിയോ’! ആദ്യ ദിനം ലഭിച്ചത് 148 .5 കോടി 

ലോകേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിലെ വമ്പൻ സൂപ്പർഹിറ്റ് ചിത്രം ലിയോ ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുന്ന ഹിറ്റ് ചിത്രമാണ്, ഇപ്പോൾ ഈ ചിത്രം ഇന്ത്യൻ ബോക്സ്‌സോഫീസിൽ ചരിത്രം എഴുതിയിരിക്കുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ…

ലോകേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിലെ വമ്പൻ സൂപ്പർഹിറ്റ് ചിത്രം ലിയോ ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുന്ന ഹിറ്റ് ചിത്രമാണ്, ഇപ്പോൾ ഈ ചിത്രം ഇന്ത്യൻ ബോക്സ്‌സോഫീസിൽ ചരിത്രം എഴുതിയിരിക്കുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരിക്കുന്നത്, ഈ വര്ഷം റിലീസ് ചെയ്യ്ത എല്ലാം ചിത്രങ്ങളുടയും ഓപ്പണിങ് റെക്കോർഡുകൾ ഭേദിച്ചു പുതു ചരിത്രം കുറിച്ചിരിക്കുകയാണ് വിജയ് ചിത്രം ലിയോ. ചിത്രത്തിന്റെ ആദ്യ ദിന വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 148 . 5 കോടിയാണ് ലഭിച്ചിരിക്കുന്നത്.

ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത് നിർമാതാക്കളായ സെവൻ സ്ക്രീൻസ്റ്റുഡിയോസ് ആണ്, ഇങ്ങനൊരു കണക്കിൽ ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമ ആദ്യ ദിന കളക്ഷനിൽ മുന്നേറുന്നത്, ഈ ഒരു കണക്കിൽ ജവാൻ 129 കോടിയും പഠാൻ  106 കോടിയുമായിരുന്നു ആദ്യ ദിനത്തിൽ നേടിയത്. ഈ ഒരു രീതിയിൽ ഈ ചിത്രങ്ങളെ കടത്തിവെട്ടിയിരിക്കുകയാണ് വിജയ് ചിത്രം ലിയോ

കേരളത്തിലെ ബോക്സോഫീസ് കണക്കുകൾ അനുസരിച്ചു റെക്കോർഡ് നേട്ടമാണ് ലിയോ നേടിയിരിക്കുന്നത്. കേരളത്തിൽ ചിത്രത്തിനെ ആദ്യ ദിനം തന്നെ 12 കോടിക്ക് മുകളിലാണ് നേടിയിരിക്കുന്നത്. കെ ജി എഫ് പോലും കേരളത്തിൽ ആദ്യ ദിനം 7 .25 കോടി ആയിരുന്നു നേടിയത്, ലിയോ ഇന്ത്യൻ സിനിമ ചരിത്രം തന്നെ മാറ്റിമറിച്ച ചിത്രം ..