സിനിമകളിൽ ഞാൻ കണ്ട ബോംബൈ ആയിരുന്നില്ല ശരിക്കും നേരിൽ കണ്ടപ്പോൾ, ഗ്ളാമി ഗംഗ

സോഷ്യൽ മീഡിയയിൽ തുടർച്ചയായി ബ്യൂട്ടി ടിപ്‌സുകൾ പങ്കുവെച്ച് കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ് ഗ്ളാമി ഗംഗ. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന വ്‌ളോഗർമാരിൽ ഒരാൾ ആണ് ഗംഗ. എന്നാൽ താൻ നടത്തിയ മുംബൈ യാത്രയ്ക്കിടയിൽ തനിക്ക് എലി മൂത്രം കൊണ്ടുണ്ടാക്കിയ പാനി പൂരി കഴിക്കേണ്ടി വന്നു എന്ന് ഗംഗ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അന്ന് സംഭവിച്ചത് എന്താണെന്ന് ഒരു അഭിമുഖത്തിൽ വിശദമാക്കിയിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക്  ഇഷ്ട്ടമാണ് പാനിപൂരിയും മസാലപൂരിയും സേവ്പൂരിയുമൊക്കെ. ഇവിടെ മുംബൈ ചാട്ടിൽ നിന്നാണ് ഞാൻ കഴിച്ച് കൊണ്ടിരുന്നത്. മുംബൈ പോയപ്പോൾ  അവിടെ ആണല്ലോ ഇതിന്റെ ഒറിജിനൽ സ്ഥലം. അപ്പോൾ അവിടെ നിന്ന് തന്നെ കഴിക്കണം എന്നും ഞാൻ ആഗ്രഹിച്ചിരുന്നു.

ഇവിടെ ഉണ്ടാക്കുന്നതിനേക്കാളും കഴിച്ചതിനെക്കാളും രുചി മുംബൈയിൽ പോയി കഴിക്കുമ്പോൾ കിട്ടുമെന്ന് കരുതിയാണ് ഞാൻ ആ സാഹസത്തിന് മുതിർന്നത്. എന്റെ മൂക്കിൽ ആ ദുർഗന്ധം ഇപ്പോഴും ഉള്ളത് പോലെ തോന്നാറുണ്ട്.  വളരെ ചെറിയ ഒരു വീട്ടിലാണ് ഞാൻ മുൻപ് താമസിച്ചിരുന്നത്. അവിടെ എലിയുടെ ശല്യമൊക്കെ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എലിമൂത്രത്തിന്റെ സ്മെൽ എനിക്ക് വളരെ പെട്ടന്ന് തന്നെ തിരിച്ചറിയാൻ കഴിയും. എനിക്ക് ഇപ്പോഴും ഉറപ്പുണ്ട്, അത് എലിമൂത്രത്തിന്റെ സ്മെൽ തന്നെ ആയിരുന്നു. ഒരു പക്ഷെ അവർ ആ പാനിപൂരി ഉണ്ടാക്കിയത് ഓടയിൽ നിന്നെങ്ങാനും എടുത്ത വെള്ളം കൊണ്ട് ആയിരിക്കാം. രാവിലെ മുതൽ തന്നെ ഒന്നും കഴിക്കാതെ ആയിരുന്നു അന്നത്തെ ദിവസം ഞാൻ ആ പാനിപൂരി കഴിക്കുന്നത്.

ആ സ്മെൽ അടിച്ചപ്പോൾ തന്നെ ഞാൻ ശർദ്ധിച്ചു. എന്റെ ഡ്രെസ്സിൽ അപ്പോൾ അതിന്റെ കറി പറ്റി. അത് കണ്ടു പാനിപൂരി വിൽക്കുന്ന അപ്പൂപ്പന്‍ എന്നെ നോക്കി കണ്ണുരുട്ടി. എന്റെ എലി മൂത്രം നീ വേസ്റ്റാക്കി എന്ന ഭാവമായിരുന്നു അയാള്‍ക്ക്. ഒട്ടും മനുഷ്യപ്പറ്റ് ഇല്ലാത്ത ഒരാൾ ആയിരുന്നു അദ്ദേഹം. ആ കടയുടെ നേരെ വലത് വശത്തായി കെഎഫ്‌സിയുണ്ടായിരുന്നു. അവിടേക്ക് എല്ലാവരും പോകുന്നത് എന്തെങ്കിലുമൊക്കെ വാങ്ങാൻ വേണ്ടിയല്ലേ. എന്നാൽ ഞാൻ പോയത് വാള് വെക്കാനാണ്. അവിടെ വാള് വെച്ച് കഴിഞ്ഞു കുറച്ച് നേരം കഴിഞ്ഞു ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് ആശ്വാസമായത്. സിനിമയിൽ ഒന്നും ഞാൻ കണ്ട ബോംബൈ ആയിരുന്നില്ല ശരിക്കുള്ള ബോംബൈ എന്നും ഗ്ളാമി ഗംഗ പറയുന്നു.