വേറൊരുത്തന്റെ കാശ് വാങ്ങി തിന്നിട്ട് പിന്മാറി ; ആന്റണി വർ​ഗീസിനെ കുറിച്ച്; ജൂഡ് ആന്റണി

അടുത്തിടെ നടൻ ആന്റണി വർ​ഗീസിനെതിരെ നടത്തിയ പരാമർശത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ  സംവിധായകൻ ജൂഡ് ആന്റണി. ആന്റണി വർ​ഗീസിനെതിരെ സംസാരിച്ചത് അദ്ദേഹം പ്രൊഫഷണലില്ലായ്മ കാണിച്ചത് കൊണ്ട് തന്നെയാണെന്ന് ജൂഡ് ആന്റണി വ്യക്തമാക്കി. മലയാളത്തിലെ ഒരു…

അടുത്തിടെ നടൻ ആന്റണി വർ​ഗീസിനെതിരെ നടത്തിയ പരാമർശത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ  സംവിധായകൻ ജൂഡ് ആന്റണി. ആന്റണി വർ​ഗീസിനെതിരെ സംസാരിച്ചത് അദ്ദേഹം പ്രൊഫഷണലില്ലായ്മ കാണിച്ചത് കൊണ്ട് തന്നെയാണെന്ന് ജൂഡ് ആന്റണി വ്യക്തമാക്കി. മലയാളത്തിലെ ഒരു വാർത്താ മാധ്യമത്തിനോട് പ്രതികരിച്ചാണ് സംസാരിച്ചത്. ആന്റണി വർ​ഗീസ് നിർമാതാവിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയതിന് ശേഷം പിന്മാറിയെന്നും പണം തിരിച്ച് കൊടുക്കാൻ മടി കാണിച്ചെന്നുമായിരുന്നു ജൂഡ് ആന്റണിയുടെ ആരോപണം. പരാമർശത്തിൽ പിന്നീട് ഖേദം പ്രകടിപ്പിച്ചതിനെക്കുറിച്ചാണ് ജൂഡ് ആന്റണിയിപ്പോൾ സംസാരിച്ചത്. ‘ഞാനുപയോ​ഗിച്ച വാക്കുകൾ അദ്ദേഹത്തിന്റെ കുടുംബത്തെ വിഷമിച്ചു എന്നല്ലാതെ ഞാൻ പറഞ്ഞ വാക്കുകളിൽ സത്യം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് പിന്മാറി, നിർമാതാവും ടെക്നീഷ്യൻമാരും വഴിയാധാരമായി, നിർമാതാവ് വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. ‘അന്ന് ഞാനത് പുറത്ത് പറഞ്ഞാൽ ആ സംവിധായകന്റെ ഭാവി ഇല്ലാതാകും. നിന്റെ സിനിമ എന്ന് പാക്കപ്പ് ആകുന്നോ അന്ന് ഞാനത് പറയുമെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു, എന്നും ജൂഡ് ആന്റണി വ്യക്തമാക്കി.

ആന്റണി വർ​ഗീസിന്റെ സ്ഥാനത്ത് ദുൽഖർ സൽമാനായിരുന്നെങ്കിൽ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ദുൽഖർ സൽമാൻ  ഇങ്ങനെ ചെയ്യില്ലെന്നും ജൂഡ് മറുപടി നൽകി. അടുത്തിടെ റിലീസ് ചെയ്ത ഫാലിമി എന്ന സിനിമയിൽ നിന്നാണ് ആന്റണി വർ​ഗീസ് പിന്മാറിയതെന്നും തിരക്കഥ ഇഷ്ടപ്പെടാത്തതാണ് കാരണമെന്നും ജൂഡ് ആന്റണി തുറന്ന് പറഞ്ഞു. വക്കീൽ നോട്ടീസ് അയച്ചതിന് ശേഷമാണ് പണം തിരിച്ച് കൊടുത്തത്. ഞാൻ പ്രൊഡ്യൂസ് ചെയ്യാൻ വെച്ചിരുന്ന സിനിമയാണത്. പാവപ്പെട്ടവനായാലും പണക്കാരനായാലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന് വക്കീൽ നോട്ടീസ് വരുമ്പോൾ തിരിച്ച് കൊടുക്കുന്നതിൽ ഒരു ന്യായവും കാണുന്നില്ലെന്നും ഈ വിഷയത്തിലേക്ക് കൂടുതൽ കടന്നാൽ ആന്റണി വർ​ഗീസ് മോശക്കാരനാകുമെന്നും ജൂ‍ഡ് ആന്റണി വ്യക്തമാക്കി. സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും വിനയാകാറുണ്ടെന്ന് സംവിധായകൻ തുറന്ന് സമ്മതിച്ചു. ‘പറയുന്ന കാര്യത്തിൽ ചിലപ്പോൾ സത്യമുണ്ടാകും. പക്ഷെ ധൃതി പിടിച്ചാണ് ഞാനെല്ലാ കാര്യങ്ങളും ചെയ്യുക. ജീവിതത്തിലായാലും അങ്ങനെയാണ്. എനിക്കൊരു കാര്യം ചെയ്യണമെന്ന് തോന്നിയാൽ ചെയ്ത് കഴിഞ്ഞിട്ടായിരിക്കും പറയുക. വളരെ വേ​ഗത്തിൽ മനസിൽ തോന്നിയ കാര്യം ഞാൻ പോസ്റ്റ് ചെയ്യും. ഒരു ഉദാഹരണം പറഞ്ഞാൽ ഓം ശാന്തി ഓശാനയ്ക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയ സമയത്ത് നിവിൻ പോളിക്ക് എന്തിന് സ്റ്റേറ്റ് അവാർഡ് കൊടുത്തു,

നസ്രിയക്ക് എന്തിന് സ്റ്റേറ്റ് അവാർഡ് കൊടുത്തു എന്ന രീതിയിൽ കുറേ കമന്റുകൾ കണ്ടു. ഞാനതിന് മറുപടിയെന്നോണം പോസ്റ്റ് ഇട്ടു. വളരെ കഷ്ടപ്പെടുന്ന വ്യക്തിയാണ്. ദൈവം തരുന്നൊരു സമ്മാനമായി ഇതിനെ കൂ‌ട്ടിയാൽ മതിയെന്നാണ് പോസ്റ്റിൽ ഞാൻ ഉദ്ദേശിച്ചത്. ടൈപ്പ് ചെയ്ത് വന്നപ്പോൾ ഏറ്റവും അവസാനം ഇനിയെന്തെങ്കിലും പ്രതിഷേധം ഉണ്ടെങ്കിൽ പോയി ആട്ടിൻപാൽ കുടിച്ച് ഉറങ്ങിക്കോ എന്ന് കൂട്ടിച്ചേർത്തു. അതിന് മുമ്പ് പറഞ്ഞതിന്റെ എല്ലാ പ്രസക്തിയും അവസാനത്തെ വരി കളഞ്ഞു. ആട് ആന്റണി എന്നാണ് കുറേക്കാലം എല്ലാവരും വിളിച്ചിരുന്നത്. ഞാൻ തന്നെ വരുത്തി വെക്കുന്ന മണ്ടത്തരങ്ങളാണ് ഇതൊക്കെയെന്നും ജൂഡ് ആന്റണി പറയുന്നു. തനിക്ക് പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമുണ്ടെന്നും ജൂഡ് ആന്റണി വ്യക്തമാക്കി. എല്ലാവരും ദേഷ്യക്കാരാണ്. പക്ഷെ എന്റെ പ്രശ്നം ദേഷ്യം നിയന്ത്രിക്കാൻ പറ്റാത്തതാണ്. എന്ന് വെച്ച് ഞാൻ പൊട്ടിത്തെറിക്കുന്ന ആളല്ല. പെർഫെക്ഷൻ ആ​ഗ്രഹിക്കുന്നയാളാണ്. പ്ലാൻ ചെയ്തത് പോലെ കൃത്യമായി ഷൂട്ടിം​ഗ് നടക്കാത്ത സമയത്ത് ദേഷ്യപ്പെടാറുണ്ട്. ഇത് രണ്ടും മൂന്നും വട്ടം ആയപ്പോൾ കാട്ടിലുള്ള ജീവിയെ പോലെയാണ് എന്നെക്കുറിച്ച് കഥകൾ പറയുന്നത്. അയാൾ ഭയങ്കര പ്രശ്നക്കാരനാണെന്ന് പറയും. പക്ഷെ പറഞ്ഞ് കേട്ട അത്രയൊന്നും ഇല്ലെന്ന് എന്റെ കൂടെ വർക്ക് ചെയ്തവർക്ക് മനസിലാകും. കൃത്യമായി ജോലി ചെയ്താൽ ഒരിക്കലും ചീത്ത പറയാറില്ലെന്നും ജൂഡ് ആന്റണി വ്യക്തമാക്കി