മോഹൻലാൽ ജിമ്മിൽ പോകുന്നത് പടം പിടിക്കാൻ ; ഈ പരിഹാസത്തിന് ചുട്ട മറുപടി നൽകി നടന്റെ പുതിയ പോസ്റ്റർ 

മലയാള സിനിമാ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആളുകൾ സാധ്വീനിച്ച ഒരു നടൻ ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാ​ഗം പേരും പറയാൻ പോകുന്ന ഒരു ഉത്തരം നടൻ‌ മോഹൻലാൽ എന്നായിരിക്കും. പക്ഷെ കഴിഞ്ഞ കുറച്ച് കാലങ്ങളായി മോഹൻലാൽ…

മലയാള സിനിമാ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആളുകൾ സാധ്വീനിച്ച ഒരു നടൻ ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാ​ഗം പേരും പറയാൻ പോകുന്ന ഒരു ഉത്തരം നടൻ‌ മോഹൻലാൽ എന്നായിരിക്കും. പക്ഷെ കഴിഞ്ഞ കുറച്ച് കാലങ്ങളായി മോഹൻലാൽ സിനിമകൾ ഒന്നും തന്നെ അത്രകണ്ട് വിജയിക്കുന്നില്ല. എന്നാൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ഒരു മോഹൻലാൽ സിനിമയാണ് പ്രദർശനത്തിനൊരുങ്ങുന്ന  മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ആദ്യ സിനിമ എന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ മലൈക്കോട്ടൈ വാലിബൻ വലിയ ഹൈപ്പ് കിട്ടിയ സിനിമയാണ്. കഴിഞ്ഞ ദിവസം  സിനിമയുടെ ടീസർ പുറത്തു വന്നിരുന്നു. മോഹൻലാലാണ് ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. ടീസർ പുറത്ത് വന്നതോടെ അറുപത്തിമൂന്നുകാരനായ മോഹൻലാലിന്റെ ഫിറ്റ്നസാണ് ചർച്ചയാകുന്നത്. ടീസറിൽ ഒരു ഷോട്ടിൽ തന്റെ ബൈസെപ്സ് മോഹൻലാൽ വിടർത്തി കാണിക്കുന്നുണ്ട്. സിനിമയിൽ ​ഗുസ്തിക്കാരനായാണ് മോഹൻലാൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ മസിലൊക്കെ ഫേക്കും എഡിറ്റഡുമാണെന്നും ജിമ്മിൽ മോഹൻലാൽ പോകുന്നത് ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണെന്നും അല്ലാതെ ഇതിലൊന്നും വലിയ കാര്യമില്ലെന്നും ഒരു വിഭാ​ഗം താരത്തെ പരിഹസിച്ചിരുന്നു.

പുതിയ ടീസറിലെ ബൈസെപ്സ് ഉയർത്തി കാണിക്കുന്ന രം​ഗത്തിലൂടെ മോഹൻലാൽ തന്റെ ഹേറ്റേഴ്സിന് കുറിക്കു കൊള്ളുന്ന മറുപടി നൽകി കഴിഞ്ഞുവെന്നാണ് ആരാധകരുടെ പക്ഷം. ഈ പ്രായത്തിലും കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ എടുത്ത പ്രയത്നത്തേയും അഭിനന്ദിച്ച് ആളുകൾ എത്തുന്നുണ്ട്. വാലിബനാൽ തകർക്കപ്പെടാൻ പോകുന്നത് മലയാള ബോക്സ്‌ ഓഫീസായിരിക്കും, ഈ സബ്ജെക്ട് ചിലപ്പോൾ എല്ലാർക്കും ദാഹിച്ചെന്ന് വരില്ലെന്ന് തോന്നുന്നു. നാടക സ്റ്റൈലുണ്ട്, തല വെട്ടിക്കയറ്റിയതാണെന്ന് പറഞ്ഞ് നടന്നവർക്ക് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം, എന്തുവാടെ ഇത് എന്റെ പൊന്നോ ജിമ്മൻ… ഒരു രക്ഷയുമില്ല പൊളിച്ചു ലാലേട്ടാ, പോസ്റ്റർ കണ്ടിട്ട് മസിൽസൊക്കെ ഫേക്കാണ് എഡിറ്റഡാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കിയ ചിലർക്കുള്ള മറുപടിയാണ് പുതിയ ടീസർ എന്നിങ്ങനെയെല്ലാമാണ് കമന്റുകൾ. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നൂറ്റി മുപ്പത് ദിവസങ്ങളിലായി രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. അതേസമയം തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നല്ല മോഹൻലാൽ സിനിമകളൊന്നും തിയേറ്ററിലേക്ക് വരികയോ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ലൂസിഫറിന്റെ റിലീസിനു ശേഷം മോഹൻലാലിനെ ആഘോഷിച്ചൊരു സിനിമ തമിഴിൽ റിലീസ് ചെയ്ത ജയിലർ ആയിരുന്നു.


കാമിയോ റോൾ ആയിരുന്നുവെങ്കിലും വലിയ വരവേൽപ്പ് സിനിമയ്ക്കും മോഹൻലാലിന്റെ മാത്യുവെന്ന കഥാപാത്രത്തിനും ലഭിച്ചു. ലൂസിഫറിനു ശേഷം ഏറെ പ്രതികരണം ലഭിച്ച സിനിമ ദൃശ്യം 2 ആയിരുന്നു. പക്ഷെ കൊവിഡ് കാലത്ത് ഇറങ്ങിയ സിനിമയായതു കൊണ്ട് ചിത്രം ഒടിടിയിലാണ് റിലീസ് ചെയ്തത്. അതിനു ശേഷം ഇറങ്ങിയതിൽ ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇതിന്റെ എല്ലാം കേട് തീർത്തത് രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ നേര് സിനിമയാണ്. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ സിനിമ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ഒരുപാട് പരാജയങ്ങൾക്കുശേഷം തിയേറ്ററിൽ വിജയമായ മോഹൻലാൽ സിനിമ എന്നതു കൊണ്ട് തന്നെ നേര് മോഹൻലാലിന്റെ തിരിച്ചു വരവ് എന്ന രീതിയിലാണ് ആളുകൾ പരി​ഗണിക്കുന്നത്. പക്ഷെ നല്ല തിരക്കഥയും സംവിധായകനും വന്നാൽ മോഹൻലാലിനോളം മൂർച്ഛയുള്ള മറ്റൊരു ആയുധവും മലയാള സിനിമയിൽ ഇല്ലെന്നാണ് സിനിമാപ്രേമികൾ പറയുന്നത്. നേര് പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ഒരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ആദ്യ സിനിമ എന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ മലൈക്കോട്ടൈ വാലിബൻ വലിയ ഹൈപ്പ് കിട്ടിയ സിനിമയാണ്.  ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നൂറ്റി മുപ്പത് ദിവസങ്ങളിലായി രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.