ആ ദിവസത്തിനായാണ് കാത്തിരിക്കുന്നത്!!! ഓസ്‌കാര്‍ വേദിയില്‍ നിന്ന് ജൂഡ് ആന്റണി

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തമായിരുന്ന 2018ലെ മഹാപ്രളയം. കേരളത്തിന്റെ അതിജീവന കഥ വെള്ളിത്തിരയിലേക്ക് എത്തിച്ചിരിക്കുകയാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന പേരില്‍ ജൂഡ് ആന്തണി ജോസഫ്. തിയ്യേറ്ററിലും വന്‍ ഹിറ്റായിരുന്നു ചിത്രം.…

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തമായിരുന്ന 2018ലെ മഹാപ്രളയം. കേരളത്തിന്റെ അതിജീവന കഥ വെള്ളിത്തിരയിലേക്ക് എത്തിച്ചിരിക്കുകയാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന പേരില്‍ ജൂഡ് ആന്തണി ജോസഫ്. തിയ്യേറ്ററിലും വന്‍ ഹിറ്റായിരുന്നു ചിത്രം. ആരാധകലോകം ഇരുകൈയ്യും നീട്ടിയാണ് ചിത്രത്തിനെ സ്വീകരിച്ചത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം ഇപ്പോള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയിരിക്കുകയാണ്.

രാജ്യത്തിന്റെ ഇത്തവണത്തെ ഓസ്‌കാര്‍ പ്രതീക്ഷയാണ് 2018. ചിത്രം ചരിത്ര നേട്ടം സ്വന്തമാക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമാപ്രേമികള്‍. ലോകോത്തര പുരസ്‌കാരം കേരളത്തിലേക്ക് എത്തിക്കുകമോ എന്ന കാത്തിരിപ്പിലാണ് ആരാധകലോകം. ഓസ്‌കര്‍ വേദിയില്‍ നിന്നുള്ള സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘2024 മാര്‍ച്ച് 10ന് ഈ വേദിയില്‍ നിന്ന് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്‌കര്‍ ഇന്ത്യയ്ക്കുവേണ്ടി ഞങ്ങള്‍ നേടുന്നതിനായി ദൈവവും ഈ പ്രപഞ്ചം മുഴുവനും പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ ദിവസത്തിനായാണ് കാത്തിരിക്കുന്നത്.’- എന്നു പറഞ്ഞാണ് ജൂഡ് ചിത്രങ്ങള്‍ പങ്കുവച്ചത്.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ നോമിനേഷനാണ് 2018. ചിത്രത്തിന്റെ ഓസ്‌കര്‍ കാമ്പയ്ന്‍ പുരോഗമിക്കുകയാണ്. അക്കാഡമി തിയറ്റര്‍ സ്‌ക്രീനിങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ജൂഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ മത്സരത്തിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാണ് ചിത്രം. വിഖ്യാത കന്നഡ സംവിധായകന്‍ ഗിരിഷ് കാസറവള്ളി അദ്ധ്യക്ഷനായ 16 അംഗ ജൂറിയാണ് കേരളം നേരിട്ട മഹാപ്രളയം തിരഞ്ഞെടുത്തത്. ഓസ്‌കാറില്‍ ഇന്ത്യന്‍ എന്‍ട്രിയാകുന്ന നാലാമത്തെ ചിത്രമാണ് 2018. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെത്തിയത്. 2024 മാര്‍ച്ച് 10നാണ് 96-ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം. 2020ല്‍ ജല്ലിക്കെട്ടായിരുന്നു ഇന്ത്യയുടെ എന്‍ട്രി.