‘ദേവയും വരദയും നിങ്ങളെ കാണാന്‍ ഉടന്‍ എത്തും’!! സലാര്‍ ഡബ്ബിംഗ് പൂര്‍ത്തിയായി

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. പൃഥ്വിരാജും പ്രഭാസും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് നീല്‍ ആണ്. കെജിഎഫ് ഫ്രാഞ്ചൈസിയ്ക്ക് ശേഷം പ്രശാന്ത് ഒരുക്കുന്ന ചിത്രമാണ് സലാര്‍. വര്‍ദ്ധരാജ് മാന്നാര്‍ എന്ന…

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. പൃഥ്വിരാജും പ്രഭാസും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് നീല്‍ ആണ്. കെജിഎഫ് ഫ്രാഞ്ചൈസിയ്ക്ക് ശേഷം പ്രശാന്ത് ഒരുക്കുന്ന ചിത്രമാണ് സലാര്‍.

വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വി എത്തുന്നത്. ദേവ എന്ന വേഷത്തില്‍ പ്രഭാസും. റിലീസിന് ഒരുങ്ങിയിരിക്കുന്ന സലാറിന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. സലാറിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായ വിവരമാണ് പൃഥ്വിരാജ് അറിയിക്കുന്നത്. വിവിധ ഭാഷകളില്‍ താന്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഇതാദ്യമായാണ് ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളില്‍ ഡബ്ബ് ചെയ്യുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ഡിസംബര്‍ 22ന് സലാര്‍ തിയ്യേറ്ററിലേക്കെത്തുകയാണ്.

‘അങ്ങനെ സലാര്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കി. വര്‍ഷങ്ങളായിഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള വിവിധ ഭാഷാ ചിത്രങ്ങളിലുടനീളമുള്ള കഥാപാത്രങ്ങള്‍ സ്വന്തം ശബ്ദം നല്‍കാന്‍ ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ചില കഥാപാത്രങ്ങള്‍ക്ക് പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു കഥാപാത്രത്തിന് 5 വ്യത്യസ്ത ഭാഷകളില്‍ ഒരേ സിനിമയില്‍ ഡബ്ബ് ചെയ്യുന്നത് ഇതാദ്യമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, പിന്നെ നമ്മുടെ മലയാളം. 2023 ഡിസംബര്‍ 22ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ദേവയും വരദയും നിങ്ങളെ കാണാന്‍ എത്തും’, എന്നു പറഞ്ഞാണ് പൃഥ്വി ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രവും പങ്കുവച്ച് താരം കുറിച്ചു.