എന്തൊരു സിനിമയാണിത് ജൂഡ്…പോയി ഓസ്‌കര്‍ കൊണ്ട് വാ!! ജൂഡിനോട് രജനീകാന്ത്

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ഇപ്പോള്‍ തിരുവനന്തപുരത്താണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് തലൈവര്‍ തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. തലൈവര്‍ 170 എന്ന ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിനെ…

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ഇപ്പോള്‍ തിരുവനന്തപുരത്താണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് തലൈവര്‍ തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. തലൈവര്‍ 170 എന്ന ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിനെ ഒരു നോക്ക് കാണാന്‍ തലസ്ഥാനത്ത് എത്തുന്നത്.

ഇപ്പോഴിതാ താരത്തിനെ നേരിട്ട് കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. തലൈവര്‍ ജൂഡിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 2018 നെ അഭിനന്ദിക്കുകയും ചെയ്തു. 2018 സിനിമയെ വിവരിക്കാന്‍ വാക്കുകളില്ല. സിനിമയ്ക്ക് ഓസ്‌കര്‍ ലഭിക്കാന്‍ തന്റെ പ്രാര്‍ഥന ഒപ്പമുണ്ടെന്നും പോയി ഓസ്‌കര്‍ വാങ്ങി മടങ്ങിവന്നാല്‍ മതിയെന്നും രജനികാന്ത് ആശംസിച്ചെന്ന് ജൂഡ് ആന്തണി പറയുന്നു.

”എന്തൊരു സിനിമയാണിത് ജൂഡ്, നിങ്ങള്‍ എങ്ങനെ ഷൂട്ട് ചെയ്തു? അദ്ഭുതകരമായ പ്രവൃത്തി തന്നെ. പോയി ഓസ്‌കര്‍ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാര്‍ഥനകളും നിങ്ങളോടൊപ്പമുണ്ട്”. ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് സാധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്ക്കും (സൗന്ദര്യ രജനികാന്ത്) നന്ദി.” എന്നാണ് തലൈവര്‍ പറഞ്ഞതെന്ന് ജൂഡ് കുറിച്ചു.

ജൂഡ് ആന്തണിയും 2018 സിനിമയുടെ നിര്‍മാതാക്കളായ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും ഒന്നിച്ചെത്തിയാണ് തലൈവരെ കണ്ടത്. ആദ്യമായിട്ടാണ് തിരുവനന്തപുരത്ത് വച്ച് രജനികാന്തിന്റെ സിനിമ ചിത്രീകരിക്കുന്നത്. പത്തുദിവസം രജനീകാന്ത് തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാര്‍ഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവര്‍ 170’ ചിത്രീകരിക്കുന്നത്.