ചില്ലിക്കാശ് പ്രതിഫലം ചോദിക്കാതെ നായകൻ; ഏലിയൻ കാഴ്ചകൾ, സർപ്രൈസായി അന്യഗ്രഹജീവിയുടെ പരിചിത ശബ്ദവും, അയലാൻ ട്രെയലർ

ശിവകാർത്തികേയൻ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് അയലാൻ. അടുത്ത കാലത്ത് വ്യത്യസ്ത വേഷങ്ങളിൽ ശിവകാർത്തികേയൻ അമ്പരിപ്പിക്കുന്നുണ്ട്. ഇപ്പോൾ അയലൻറെ ട്രെയിലർ ഇറങ്ങിയതോടെ ആരാധകർ വലിയ പ്രതീക്ഷയിലാണ്. ഏലിയൻ ക്യാരക്ടർ തന്നെയാണ് ചിത്രത്തിലെ പ്രധാന പ്രത്യേകത.…

ശിവകാർത്തികേയൻ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് അയലാൻ. അടുത്ത കാലത്ത് വ്യത്യസ്ത വേഷങ്ങളിൽ ശിവകാർത്തികേയൻ അമ്പരിപ്പിക്കുന്നുണ്ട്. ഇപ്പോൾ അയലൻറെ ട്രെയിലർ ഇറങ്ങിയതോടെ ആരാധകർ വലിയ പ്രതീക്ഷയിലാണ്.
ഏലിയൻ ക്യാരക്ടർ തന്നെയാണ് ചിത്രത്തിലെ പ്രധാന പ്രത്യേകത. എ ആർ റഹ്മാൻറെ സംഗീതവും, മികച്ച ഗ്രാഫിക്സും ചിത്രത്തിന്റെ ക്വാളിറ്റി കൂട്ടുമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന പ്രതീക്ഷ. ചിത്രത്തിൽ ഏലിയന് ശബ്ദം നൽകുന്നത് നടൻ സിദ്ധാർത്ഥാണ്.

അയലാൻ സെൻസർ കഴിഞ്ഞതായുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. ക്ലീൻ യു സർട്ടഫിക്കറ്റാണ് അയലാന് എന്നതിനാൽ സിനിമ കുടുംബ പ്രേക്ഷകരും കാത്തിരിക്കുന്നതാണ്. അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് നേരത്തെ ശിവകാർത്തികേയൻ പറഞ്ഞിരുന്നു. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാൾ ഇപ്പോൾ പ്രധാനമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആർ രവികുമാറാണ് അയലാൻ സംവിധാനം ചെയ്യുന്നത്. രാകുൽ പ്രീത് സിംഗാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൊടപടി ജെ രാജേഷാണ് നിർമാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് പ്രദർശനത്തിനെത്തുകയെന്നാണ് റിപ്പോർട്ട്.